മരുന്നിനും ഭക്ഷണത്തിനും നെട്ടോട്ടം
കണ്ണൂര്‍: ജി.എസ്.ടി നിയമത്തില്‍ പ്രതിഷേധിച്ച് ഹോട്ടലുകളും ഓണ്‍ലൈന്‍ വ്യാപാരത്തിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ ഷോപ്പ് വ്യാപാരികളും പണിമുടക്കിയതോടെ ഉപഭോക്താക്കള്‍ വലഞ്ഞു. മുന്നറിയിപ്പു നല്‍കിയായിരുന്നു പണിമുടക്കെങ്കിലും നഗരത്തിലെത്തിയവര്‍ ഉച്ച ഭക്ഷണത്തിനായി കോഫി ഹൗസുകളിലും മറ്റും മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവന്നു. ജില്ലയില്‍ ഇന്നലെ രാവിലെ മുതല്‍ ഹോട്ടലുകളും മെഡിക്കല്‍ സ്റ്റോറുകളും അടച്ചിട്ട നിലയിലായിരുന്നു. ഏറെ വലഞ്ഞത് ആശുപത്രിയില്‍ കൂട്ടിരിക്കുന്നവരും അപകടത്തില്‍ പരുക്കേറ്റവരുമായിരുന്നു. ആശുപത്രികളിലെ ഫാര്‍മസികളിലും നീതി മെഡിക്കല്‍ സ്റ്റോറുകളിലും കനത്ത തിരക്കാണ് അനുഭവപ്പെട്ടത്. മണിക്കൂറുകളോളം ക്യൂ നിന്നാണ് പലരും മരുന്നുമായി മടങ്ങിയത്. കൂട്ടിരിപ്പുകാര്‍ ഭക്ഷണം കിട്ടാതെ ആശുപത്രയില്‍ തന്നെ കഴിയേണ്ടിവന്നു. മറ്റ് ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തിവരും ഹോട്ടല്‍ തേടി വലയുന്ന കാഴ്ചയായിരുന്നു. പലരും റെയില്‍വേ സ്റ്റേഷനിലും സെന്‍ട്രല്‍ ജയിലിലെ ഭക്ഷണ ശാലയേയും ആശ്രയിു. ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ മരുന്ന് വ്യാപാരികളുടെ സംഘടനയായ ആള് കേരള കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷനാണ് സമരം നടത്തിയത്. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ്സ് അസോസിയേഷനാണ് ഹോട്ടല്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."