കോടതി ഉത്തരവ് സി.ബി.ഐ ലംഘിക്കുന്നുവെന്നു പരാതി
പയ്യന്നൂര്‍: ഹക്കീം വധക്കേസില്‍ സി.ബി.ഐക്കെതിരേ പരാതിയുമായി പ്രതിഭാഗം അഭിഭാഷകന്. കേസില്‍ സി.ജെ.എം കോടതിയുടെ ഉത്തരവ് സി.ബി.ഐ ലംഘിക്കുന്നതായി കാണിച്ച് പ്രതിഭാഗം അഭിഭാഷകന് ടി.കെ വിപിന്‍ദാസാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളെ ശാസ്ത്രീയ പരിശോധനയായ ബ്രെയിന്‍ മാപ്പിങ്, നുണ പരിശോധന തുടങ്ങിയവയ്ക്കുള്ള അനുമതിക്കായി സി.ജെ.എം കോടതിയെ സി.ബി.ഐ സമീപിച്ചിരുന്നു. അപേക്ഷ പരിഗണിച്ച കോടതി പ്രതിഭാഗം അഭിഭാഷകന്റെ കൂടി സാന്നിധ്യത്തില്‍ പ്രതികളെ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് ഉത്തരവിട്ടിരുന്നു. പരിശോധന ഏറ്റവും കുറഞ്ഞ കാലയളവില്‍ നടത്തണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. റിമാന്‍ഡിലുള്ള പ്രതികളുടെ ജാമ്യാപേക്ഷ രണ്ടിനു പരിഗണിക്കാനിരിക്കെ അതിനു മുമ്പ് കോടതി ഉത്തരവ് അനുസരിച്ചുള്ള പരിശോധന നടക്കേണ്ടതാണ്. എന്നാല്‍ ഇതുവരെ പരിശോധന നടത്തുന്ന സ്ഥലമോ ദിവസമോ സമയമോ സി.ബി.ഐ വ്യക്തമാക്കാത്തതിനെ തുടര്‍ന്നാണു സി.ജെ.എം കോടതി ഉത്തരവ് സി.ബി.ഐ ലംഘിക്കുന്നതായി കാണിച്ച് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഹൈക്കോടതിയില്‍ അഭിഭാഷകന് ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."