എസ്.എഫ്.ഐ കുത്തുകേസിലെ പ്രതികളെ പാര്‍പ്പിച്ച ജയിലില്‍ പകര്‍ച്ചാവ്യാധിയെന്ന്: ജയിലില്‍ നിന്ന് മാറ്റണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ജയിലില്‍ പകര്‍ച്ചാവ്യാധിയെന്ന്. യൂനിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് ഇതുസംബന്ധിച്ച് കോടതിയില്‍ പരാതി നല്‍കിയത്. ജയിലില്‍ പകര്‍ച്ചവ്യാധിയായതിനാല്‍ തങ്ങളെ ജയിലില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായാണ് ഇവര്‍ കോടതിയെ സമീപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് ഇത്തരമൊരാവശ്യവുമായി കത്തിക്കുത്ത് കേസിലെ പ്രതികള്‍ കോടതിയെ സമീപ്പിച്ചത്. എന്നാല്‍ അപേക്ഷ കോടതി നിരസിച്ചു. ജില്ലാ ജയിലില്‍ പകര്‍ച്ചവ്യാധിയാണെന്നും ആയതിനാല്‍ സെന്‍ട്രല്‍ ജയിലിലേക്ക് തങ്ങളെ മാറ്റണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. ഈ ആവശ്യമാണ് കോടതി നിരസിച്ചത്. ജയിലില്‍ ഭയാനകമായ സ്ഥിതി വിശേഷമുണ്ടെങ്കില്‍ അതിന് ജയിലധികൃതര്‍ തന്നെ പോംവഴി കാണണമെന്നും ഇക്കാര്യത്തില്‍ ജയിലധികൃതര്‍ ശ്രദ്ധിക്കണമെന്നും തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആറു പ്രതികളുടെയും റിമാന്‍ഡ് അടുത്ത മാസം12 വരെ നീട്ടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."