HOME
DETAILS

മിഠായി തെരുവിലെ വാഹനഗതാഗതം: ജനഹിതമറിയാന്‍ അഭിപ്രായ സര്‍വെ

  
backup
October 09 2018 | 04:10 AM

%e0%b4%ae%e0%b4%bf%e0%b4%a0%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8%e0%b4%97%e0%b4%a4%e0%b4%be%e0%b4%97

കോഴിക്കോട്: മിഠായി തെരുവില്‍ വാഹനഗതാഗതം അനുവദിക്കുന്നത് സംബന്ധിച്ച് പൊതജനാഭിപ്രായം ആരായാന്‍ ഐ.ഐ.എമ്മിന്റെ നേതൃത്വത്തില്‍ അഭിപ്രായ സര്‍വ്വെ നടത്തും.
കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ ചേമ്പറില്‍ മിഠായി തെരുവിലെ വാഹനഗതാഗത പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് വ്യാപാര സംഘടന നേതാക്കളുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഒരു മാസത്തിനകം സര്‍വ്വെ ഫലം ലഭിച്ചാല്‍ വ്യാപാരി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് കൂടുതല്‍ തീരുമാനമെടുക്കും.
വാഹനഗ താഗതം രാത്രി 11 മുതല്‍ രാവിലെ 9 വരെയായി നിജപ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം പ്രായോഗികമല്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. ചെറിയ ഗുഡ്‌സ് വാഹനങ്ങള്‍ക്ക് സാധനം എത്തിക്കുന്നതിന് സര്‍വിസ് നടത്താം. അനുമതി ലഭിച്ച തെരുവു കച്ചവടക്കാര്‍ക്ക് മാത്രമാണ് നിലവില്‍ കച്ചവടത്തിന് അനുമതി നല്‍കുക. ഇവര്‍ക്കായി മാര്‍ക്ക് ചെയ്ത സ്ഥലത്ത് മാത്രമാണ് കച്ചവടത്തിന് അനുമതി. എന്നാല്‍ എസ്.കെ സ്‌ക്വയറിന് സമീപം കച്ചവടം അനുവദിക്കില്ല.
മിഠായി തെരുവില്‍ കലാകാരന്മാര്‍ക്ക് വിലക്കുണ്ടാവില്ലെന്നും യോഗത്തില്‍ മേയര്‍ അറിയിച്ചു. ഗതാഗത തടസവും തിരക്കും ഉണ്ടാവാത്ത തരത്തില്‍ ചെറിയ പരിപാടികള്‍ വാരാന്ത്യങ്ങളില്‍ നടത്താം. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 6 മുതല്‍ 8 മണിവരെയാണ് പരിപാടികള്‍ക്ക് സമയം അനുവദിക്കുക. തെരുവില്‍ വേസ്റ്റ് ബിന്‍ ഉപയോഗം കാര്യക്ഷമമായി നടപ്പാകുന്നില്ലെന്നും വ്യാപാരികള്‍ മുന്‍കയ്യെടുത്ത് ഇക്കാര്യം ശ്രദ്ധിക്കണമെന്നും മേയര്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ യു.വി ജോസ്, റീജ്യണല്‍ ടൗണ്‍ പ്ലാനര്‍ എ.വി അബ്ദുള്‍ മാലിക്, തഹസില്‍ദാര്‍ ഇ. അനിതകുമാരി, ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍ സി.എന്‍ അനിത കുമാരി, ഡപ്യൂട്ടി കമ്മീഷണര്‍ കെ.എം ടോണി, സൗത്ത് എ.സി.പി അബ്ദുള്‍ റസാഖ്, കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ആര്‍.എസ് ഗോപകുമാര്‍, എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ ജയന്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇതിനെ തുടര്‍ന്ന് വ്യാപാരി വ്യവസായി സമിതി നേതാക്കള്‍ മിഠായി തെരുവില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാരം അവസാനിപ്പിച്ചു.
അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നടപടി. രാധാ തീയറ്റര്‍ ഭാഗത്ത് ക്രോസിംഗ് അനുവദിക്കാനും താജ് റോഡ്, എം.പി റോഡ് എന്നിവിടങ്ങളില്‍ ഇടവിട്ട ദിവസങ്ങളില്‍ വണ്‍സൈഡ് പാര്‍ക്കിംഗ് അനുവദിക്കാനും തീരുമാനമായി.
ഓയിറ്റി റോഡ്-കോയന്‍കോ ബസാര്‍ എന്നിവിടങ്ങളില്‍ ടുവെ സൗകര്യം ഏര്‍പ്പെടുത്താമെന്ന് അധികൃതര്‍ ചര്‍ച്ചയില്‍ സമ്മതിച്ചതായി വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റെ സി.കെ വിജയന്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago
No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago
No Image

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി

Kerala
  •  2 months ago