മുത്തലാഖ് ബില്‍ രാജ്യസഭ കടക്കുമോ ? എതിര്‍പ്പുമായി പ്രതിപക്ഷം
ന്യൂദല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ഇന്ന് രാജ്യസഭയില്‍ വോട്ടിനിടാനിരിക്കെ ബില്‍ പാസാകുമോയെന്ന ഭീതിയില്‍ ബി.ജെ.പി. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ ശക്തമായി എതിര്‍ക്കുന്നതാണ് ബി.ജെ.പിയെ ഭയപ്പെടുത്തുന്നത്.
വരുന്ന മൂന്ന് ദിവസത്തേക്ക് സഭയില്‍ ഹാജരാവണമെന്ന് ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസും എല്ലാ എം.പിമാര്‍ക്കും വിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് സഭയിലുണ്ടായിരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും വിപ്പ് നല്‍കിയിട്ടുണ്ട്. ബില്‍ പാര്‍ലമെന്ററി കമ്മിറ്റിയുടെ സൂക്ഷ്മ പരിശോധനയ്ക്ക് വിടണമെന്ന് കോണ്‍ഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാക്കാനുള്ള നീക്കം രണ്ടുതവണ പ്രതിപക്ഷം പരാജയപ്പെടുത്തിയിരുന്നു. എന്‍.ഡി.എ സഖ്യകക്ഷിയായ ജനതാദള്‍ യുണൈറ്റഡും ബില്ലിനെ എതിര്‍ത്തിരുന്നു. ബിജു ജനതാദള്‍ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബില്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."