HOME
DETAILS

ഡെങ്കിപ്പനി ഭീതിയില്‍ മലയോരം

  
backup
May 31 2017 | 05:05 AM

%e0%b4%a1%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%ad%e0%b5%80%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b2

 

വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തുകളിലായി നൂറോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്
കുന്നുംകൈ: കാലാവസ്ഥ വ്യതിയാനം കാരണം മലയോരം പകര്‍ച്ചവ്യാധികളുടെ പിടിയിലാകുന്നു. കടുത്ത വേനലും കൂടെ മഴയും കാരണം ഡെങ്കിപ്പനി മലയോരഗ്രാമങ്ങളില്‍ വ്യാപകമാകുകയാണ്.
ജില്ലയുടെ ആരോഗ്യമേഖലയെ പിടിച്ചു കുലുക്കിയ ഡെങ്കിപ്പനി പോലുള്ള രോഗങ്ങള്‍ വീണ്ടും തിരിച്ചു വരുമോയെന്ന ആശങ്കയിലാണ് ജനം. രോഗത്തിന്റെ കാഠിന്യത്തെ തുടര്‍ന്ന് പൂര്‍ണ ആരോഗ്യം കൈവരിക്കാന്‍ കഴിയാത്ത നിരവധിയാളുകളുണ്ട് ഇപ്പോഴും മലയോര മേഖലയില്‍. മലയോരത്തെ വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മറ്റും പകര്‍ച്ചവ്യാധികള്‍ ബാധിച്ച് ചികിത്സ തേടി എത്തുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരുന്നതായി സൂചനയുണ്ട്.
വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി പഞ്ചായത്തുകളിലായി നൂറോളം പേര്‍ രോഗംമൂലം വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. രോഗം മൂര്‍ച്ഛിച്ചവരില്‍ തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്തുന്നവര്‍ വിരളമാണന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ പ്രാവശ്യം ഡെങ്കിപ്പനി പടര്‍ന്നുപിടിച്ച ഈസ്റ്റ് എളേരി പഞ്ചായത്തിലും പരിസരങ്ങളിലും ആരോഗ്യ വകുപ്പ് വേണ്ടത്ര മുന്‍കരുതല്‍ എടുക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. വെസ്റ്റ് എളേരി പഞ്ചായത്തിലെ മണ്ണാട്ടിക്കവലയില്‍ അന്‍പതോളം പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ശുദ്ധജലം ലഭ്യമല്ലാത്തതും ആളുകളില്‍ രോഗപ്രതിരോധശേഷി കുറവുമാണ് ഒരു പരിധിവരെ രോഗങ്ങള്‍ പടരാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. പരിസര ശുചീകരണത്തിലൂടെയും കൊതുനിര്‍മാര്‍ജനത്തിലൂടെയും പകര്‍ച്ചവ്യാധികളെ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുമെന്നും ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പറയുന്നു.
പനി പിടിപെട്ടാല്‍ പെട്ടെന്ന് ചികിത്സ തേടുകയും വിശ്രമവും വേണം. പഞ്ചായത്തുകളിലെ വിവിധ പി.എച്ച്.സികളില്‍ പ്രത്യേക കൗണ്ടറുകള്‍ തുടങ്ങിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
അതേസമയം, വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ ചികിത്സാ സൗകര്യങ്ങളില്ലാത്തത് രോഗികളെ നെട്ടോട്ടം ഓടിക്കുന്നതായും ആക്ഷേപമുണ്ട് . ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫുകളുടെയും മരുന്നിന്റെയും കുറവാണ് ദുരിതം സൃഷ്ടിക്കുന്നത്.
അപര്യാപ്തതകള്‍ കാരണം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികള്‍.
പഞ്ചായത്തുകളില്‍ ഇതു സംബന്ധിച്ച് യോഗങ്ങള്‍ ചേരുന്നുണ്ടെങ്കിലും പലപ്പോഴും ഫലപ്രാപ്തിയില്‍ എത്തുന്നില്ല എന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ അറസ്റ്റില്‍

Kerala
  •  21 days ago
No Image

കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഐശ്വര്യയെ തൃശൂരില്‍ നിന്ന് കണ്ടെത്തി; നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍

Kerala
  •  21 days ago
No Image

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; തഞ്ചാവൂരില്‍ അധ്യാപികയെ ക്ലാസില്‍ കയറി കഴുത്തറുത്ത് കൊന്നു

National
  •  21 days ago
No Image

അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴസാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  21 days ago
No Image

ആണവ യുദ്ധ ഭീതിയില്‍ യൂറോപ്പ്; ഭക്ഷണവും അവശ്യ വസ്തുക്കളും കരുതിവെക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി രാഷ്ട്രത്തലവന്‍മാര്‍ 

International
  •  21 days ago
No Image

ആകാശത്ത് നിന്ന് നോട്ട് മഴ, പെറുക്കാന്‍ തിക്കും തിരക്കും;  സംഭവം യു.പിയിലെ ഒര ആര്‍ഭാട കല്യാണത്തിനിടെ,വാരിയെറിഞ്ഞത് 20 ലക്ഷത്തോളം രൂപ

National
  •  21 days ago
No Image

പ്രശസ്ത മാധ്യമപ്രവര്‍ത്തകനും 'ദലിത് വോയ്സ്' സ്ഥാപക എഡിറ്ററുമായ വി ടി രാജശേഖര്‍ അന്തരിച്ചു

National
  •  21 days ago
No Image

എയര്‍സെല്‍-മാക്‌സിസ് കേസ്: ചിദംബരത്തിന്റെ വിചാരണക്ക് സ്റ്റേ

National
  •  21 days ago
No Image

സമയം 12.15, പാലക്കാട് പോളിങ് 33.75 ശതമാനം

Kerala
  •  21 days ago
No Image

ബംഗളുരുവില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീപിടിച്ചു; ജീവനക്കാരി വെന്തുമരിച്ചു

National
  •  21 days ago