മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കരുതെന്ന്: എല്ലാത്തിനും കാരണം നഗരസഭയുടെ തെറ്റായ നിലപാടെന്ന് ഫ്‌ളാറ്റ് ഉടമകള്‍
കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന സുപ്രിം കോടതി ഉത്തരവ് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് മരട് നഗരസഭാ ഓഫീസിന് മുന്നില്‍ ഫ്‌ളാറ്റ് ഉടമകളുടെ ധര്‍ണ. പരിസ്ഥിതി ലോല പ്രദേശങ്ങളെ തരം തിരിക്കുന്ന സിആര്‍സെഡ് നിയമങ്ങളിലെ അപാകതയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ഇതില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഫ്‌ളാറ്റുടമകള്‍ ആവശ്യപ്പെട്ടു. നഗരസഭയുടെ തെറ്റായ നിലപാടുമൂലമാണ് സുപ്രിംകോടതി ഫ്‌ളാറ്റ് പൊളിക്കാന്‍ ഉത്തരവിട്ടതെന്നും സമരക്കാര്‍ കുറ്റപ്പെടുത്തി.
തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ അഞ്ച് അപ്പാര്‍ട്ട്‌മെന്റുകള്‍ പൊളിച്ച് നീക്കണം എന്ന് മെയ് എട്ടിനാണ് സുപിംകോടതി ഉത്തരവിട്ടത്. ഹോളി ഫെയ്ത്ത്, കായലോരം, ഹോളിഡേ ഹെറിറ്റേജ്, ജെയിന്‍ ഹൗസിംഗ്, ആല്‍ഫ വെന്‍ച്വെര്‍സ് എന്നീ ഫ്‌ളാറ്റുകള്‍ പൊളിക്കാനാണ് കോടതി ഉത്തരവിട്ടത്.
സെബാസ്റ്റ്യന്‍ പോള്‍, കെ.ബാബു, സിനിമാ നടന്‍ സൗബിന്‍ ഷാഹിര്‍, സംവിധായകന്‍ മേജര്‍ രവി ധര്‍ണയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."