വടകര അക്രമം: പ്രതിഷേധ പ്രകടനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍വകക്ഷി തീരുമാനം
വടകര: മണ്ഡലത്തില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. അതേസമയം ഇന്നലെ വടകരയിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തിനു പരിഹാരം കാണുന്നതിനായി ആര്‍.ഡി.ഒ വി.പി അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. ഇതുവരെ നടന്ന അക്രമ സംഭവങ്ങളെ യോഗം അപലപിച്ചു. പൊലിസ് നിഷ്പക്ഷ അന്വേഷണം നടത്തി പ്രതികളെ മുഴുവന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചു.
സംഘര്‍ഷം പടരാതിരിക്കാന്‍ ഒരാഴ്ച പ്രതിഷേധ പ്രകടനങ്ങള്‍ നിര്‍ത്തിവയ്ക്കാനും തീരുമാനമായി. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലിസ് നടപടി ശക്തമാക്കിയതായി ഡിവൈ.എസ്.പി കെ.പി ചന്ദ്രന്‍ യോഗത്തെ അറിയിച്ചു. പരാതിയും തെളിവുകളും രേഖാമൂലം നല്‍കിയിട്ടും പൊലിസ് നടപടി സ്വീകരിക്കുന്നില്ലെന്ന് യോഗത്തില്‍ പരാതി ഉയര്‍ന്നു. സി.കെ നാണു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് മെംബര്‍ ടി.കെ രാജന്‍, വടകര നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്‍, ചോറോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നളിനി, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ ടി.പി ഗോപാലന്‍, പി.കെ ദിവാകരന്‍, അഡ്വ. എം. രാജേഷ്‌കുമാര്‍, പി.എം അശോകന്‍, പുറന്തോടത്ത് സുകുമാരന്‍, സോമന്‍ മുതുവന, എം.സി ഇബ്രാഹിം, ടി.എന്‍.കെ ശശീന്ദ്രന്‍, പ്രദീപ് ചോമ്പാല, പി. സത്യനാഥന്‍, പി. സോമശേഖരന്‍, കളത്തില്‍ ബാബു, കെ. ചന്ദ്രന്‍, കടത്തനാട് ബാലകൃഷ്ണന്‍, സി.പി ചന്ദ്രന്‍, തഹസില്‍ദാര്‍ പി.കെ സതീഷ്‌കുമാര്‍, സി.ഐ ടി. മധുസൂദനന്‍ നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."