ദേശീയപാത ഓഫിസിന് മുന്നില്‍ നഗരസഭാ കൗണ്‍സിലര്‍മാരുടെ കുത്തിയിരിപ്പ് സമരം
കൊടുവള്ളി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊടുവള്ളി നഗരസഭ ഭരണസമിതി അംഗങ്ങള്‍ കൊടുവള്ളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ദേശീയപാത ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.
കൊടുവള്ളി ടൗണിലെയും വെണ്ണക്കാട് മുതല്‍ വാവാട് വരെയുമുള്ള ഡ്രൈനേജുകള്‍ മാലിന്യം നീക്കം ചെയ്ത് വൃത്തിയാക്കുക, ദേശീയപാത 766ല്‍ സിഗ്നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുക, പാതയോരങ്ങളില്‍ ബസ് ബേയും ആധുനിക ബസ് സ്റ്റോപ്പുകളും നിര്‍മിക്കുക, റോഡിന്റെ ഇരുവശങ്ങളിലും കൂട്ടിയിട്ട മണ്ണും തടിക്കഷ്ണങ്ങളും ഒഴിവാക്കുക, കൊടുവള്ളി അങ്ങാടിയില്‍ ആധുനിക സിഗ്നല്‍ലൈറ്റും ബസ് വെയ്റ്റിങ് ഷെഡും സ്ഥാപിക്കുക, ടൗണില്‍ റോഡിന്റെ ഇരുവശവും ടൈല്‍ പാകി വൃത്തിയാക്കുക എന്നീ പ്രവൃത്തികള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തിയത്.
ആവശ്യത്തിന് ഫണ്ടണ്ടില്ലെങ്കില് മേല്‍ പ്രവൃത്തികള്‍ ചെയ്യുന്നതിന്ന് നഗരസഭക്ക് അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഗരസഭ നല്കിയ കത്തിന് മറുപടിയില്ലാത്ത സാഹചര്യത്തിലാണ് സമരം നടത്തിയതെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ചെയര്‍പേഴ്സണ്‍ ശരീഫ കണ്ണാടിപൊയില്‍, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ എ.പി മജിദ് മാസ്റ്റര്‍, വി.സി നൂര്ജഹാന്, ഹാജിറ ബീബി, ടി.പി നാസര്‍, കെ. ശിവദാസന്‍, വെള്ളറ അബ്ദു, പി. ഖാദര്‍ മാസ്റ്റര്‍, കെ.എം സുഷിനി, യു.വി ഷാഹിദ്, പി. അബൂബക്കര്‍, പി.പി മൊയ്തീന്‍കുട്ടി, വിമല ഹരിദാസന്, പ്രീത, കെ.കെ സഫീന നേതൃത്വം നല്കി.
തുടര്‍ന്ന് എക്സിക്യുട്ടീവ് എന്‍ജിനീയറുമായി നടത്തിയ ചര്‍ച്ചയില്‍ അടിയന്തര നടപടി ഉണ്ടണ്ടാകുമെന്ന ഉറപ്പില്‍ സമരം അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."