വയനാട്ടില്‍ യുവതിയെയും ഭര്‍ത്താവിനെയും ക്രൂരമായി മര്‍ദ്ദിച്ച സജീവാനന്ദനെതിരേ ബലാത്സംഗ കുറ്റവും ചുമത്തി
കല്‍പ്പറ്റ: വയനാട്ടില്‍ നടുറോഡില്‍ യുവതിയെയും ഭര്‍ത്താവിനെയും ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി സജീവാനന്ദനെതിരേ ബലാത്സംഗ കുറ്റം ചുമത്തി. അന്വേഷണ സംഘത്തിന് യുവതി നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബലാത്സംഗ ശ്രമ കുറ്റം കൂടി ചുമത്തിയിരിക്കുന്നത്. അമ്പലവയലില്‍ ഇവര്‍ താമസിച്ച ലോഡ്ജിലെത്തി യുവതിയെ ശല്യം ചെയ്യാന്‍ ശ്രമിച്ച പ്രദേശവാസികളായ രണ്ട്പേര്ക്കെതിരേ കൂടി പൊലിസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ സജീവാനന്ദനെ ഇതുവരെ പിടികൂടാനായിട്ടില്ല.
വയനാട്ടിലെ അമ്പലവയലില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. യുവതിയെയും ഭര്‍ത്താവിനെയും സജീവാനന്ദന് രാത്രിയോടെ ബസ് സ്റ്റാന്‍ഡിന് സമീപം വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമായി. പിന്നീടാണ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ഭര്‍ത്താവിനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് സജീവാനന്ദന് യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും യുവതിക്കുനേരെ അസഭ്യവര്‍ഷം നടത്തുകയുമായിരുന്നു. കവിളില്‍ ആഞ്ഞടിക്കുകയായിരുന്നു. നിലത്തുവീണു പോയ ഇവരെ വീണ്ടും മര്‍ദ്ദിച്ചു. ആക്രമണം കണ്ടു നിന്നവരാണ് ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."