HOME
DETAILS

ബാബരി പ്രശ്‌നം വീണ്ടും ആയുധമാക്കാനൊരുങ്ങി ബി.ജെ.പി; ആദിത്യനാഥ് അയോധ്യയില്‍

  
backup
May 31 2017 | 05:05 AM

yogi-adityanath-in-ayodhya

ലക്‌നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിലെത്തി. മുഖ്യമന്ത്രിയായശേഷം യോഗി ആദിത്യനാഥ് നടത്തുന്ന ആദ്യ അയോധ്യ സന്ദര്‍ശനമാണിത്. ബാബരി മസ്ജിദ് കേസില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ കോടതി ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയതിന് പിന്നാലെയാണ്  ആദിത്യനാഥിന്റെ അയോധ്യ സന്ദര്‍ശനമെന്നത് ശ്രദ്ധയമാണ്. 2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് തങ്ങളുടെ പഴയ ആയുധമായ ബാബരി മസ്ജിദ് അയോധ്യ പ്രശ്‌നം വീണ്ടും പൊട്ടിത്തട്ടിയെടുക്കാനുള്ള ഒരുക്കത്തിലാണോ ബി.ജെ.പി എന്നാണ് രാഷട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

 ബാബരി മസ്ജിദ് കേസില്‍ കഴിഞ്ഞ ദിവസം എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവര്‍ക്കെതിരെ പ്രത്യേക സി.ബി.ഐ കോടതി ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നു. കോടതിയില്‍ ഹാജരാവാനെത്തിയ നേതാക്കളെ ബെക്കെയുമായാണ് ആദിത്യനാഥ് സ്വീകരിച്ചത്. കോടതിയിലേറ്റ തിരിച്ചടിയെ നിസ്സാരവത്ക്കരിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി നേതാക്കള്‍. തങ്ങളുടെ നേതാക്കള്‍ തെറ്റു ചെയ്യാത്തവരാണെന്നും അവര്‍ കളങ്കരഹിതരായി തന്നെ തിരിച്ചുവരുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ വാദം. ഇക്കാര്യം  അണികളെ ബോധ്യപ്പെടുത്താനും അവര്‍ ശ്രമിക്കുന്നുണ്ട്. എന്നിവര്‍ക്ക് ജാമ്യവും അനുവദിച്ചു.

കഴിഞ്ഞയാഴ്ച ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് ആദിതനാഥ് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ മുസ്ലിങ്ങളുടെ പൂര്‍വ്വികര്‍ ബാബറോ ഔറംഗസീബോ അല്ലെന്നും ഇന്ത്യയുടെ നല്ലഭാവിക്കായി ചരിത്രപരമായ തെറ്റുകള്‍ തിരുത്തപ്പെടണമെന്നും അദ്ദഹം അഭിമുഖത്തില്‍ പറഞ്ഞു. യു.പി സര്‍ക്കാര്‍ ബാബരി കേസില്‍ കക്ഷിയല്ല. പരസ്പര ചര്‍ച്ചയിലൂടെ മാത്രമേ പ്രശ്‌ന പരിഹാരമാവൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാവശ്യമായ എല്ലാ പിന്തുണയും സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേന്ദ്രമന്ത്രി ഉമാഭാരതി രാജിവെക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago