അമിതവേഗതയിലെത്തിയ മീന്‍വണ്ടിയിടിച്ച് പരുക്കേറ്റയാള്‍ മരിച്ചു
പൊഴിയൂര്‍: അമിതവേഗത്തിലെത്തിയ മീന്‍വണ്ടിയിടിച്ച് പരുക്കേറ്റയാള്‍ മരിച്ചു. കാരോട് വില്ലേജില്‍ പൊഴിയൂര്‍ കുളങ്ങരക്കുഴി വീട്ടില്‍ അഹമ്മദിന്റെ മകന് സെയിദ് അഹമ്മദ് (40) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 2.50 ന് ഉച്ചക്കടക്കു സമീപത്തായിരുന്നു അപകടം.
പാചക തൊഴിലാളിയായ സെയിദ് റോഡിനു സമീപത്തായി ചായ കുടിച്ചു നില്ക്കുമ്പോള് പാറശാല ഭാഗത്തുനിന്നും മീനുമായി അമിത വേഗത്തില്‍ വന്ന പിക് അപ്പ് വാന്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്ന നിരവധി ബൈക്കുകളെയും വാന്‍ ഇടിച്ചിട്ടു. സെയ്ദിനെ ഉടന്‍ ത ന്നെ പാറശാല സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടുകൂടി മരിച്ചു.
ഭാര്യ: സമീറ. മക്കള്‍: സയിറ ഫാത്തിമ , അഹമ്മദ് അഗ്മല്. മൃതദേഹം ഇന്നലെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത ശേഷം
ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. പൊഴിയൂര്‍ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."