തീവ്ര ഹിന്ദുത്വ നിലപാടുകളുമായി യെദിയൂരപ്പ പണി തുടങ്ങി; ടിപ്പുസുല്‍ത്താന്റെ ജന്‍മ ദിനാഘോഷത്തിന് കര്‍ണാടകയില്‍ വിലക്ക്, സ്വേച്ഛാധിപതിയായ ഭരണാധികാരിയായതിനാലെന്ന് വിശദീകരണം
കര്‍ണാടക: മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ തീവ്രഹിന്ദുത്വ നിലപാടുകളുമായി യെദിയൂരപ്പ തീരുമാനങ്ങള്‍ നടപ്പാക്കിത്തുടങ്ങി. സംസ്ഥാനത്ത് ടിപ്പുസുല്‍ത്താന്റെ ജന്‍മദിനാഘോഷ പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയാണ് തീവ്രനിലപാടുകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
ടിപ്പുവുമായി ബന്ധപ്പെട്ട ഏതൊരുതരത്തിലുള്ള ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ബി.ജെ.പി സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം സ്വേഛാധിപതിയായ രാജാവാണെന്നാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ന്യായീകരണം നല്‍കിയിരിക്കുന്നത്.
ടിപ്പുവിന്റെ ജന്‍മദിനം ഓരോ വര്‍ഷം വും നവംബറില്‍ ആചരിക്കുമെന്ന് 2015ല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബി.ജെ.പിയും മറ്റ് വലതുപക്ഷ സംഘടനകളും ഇതിനെതിരേ വ്യാപകമായ രംഗത്തുവന്നു. ടിപ്പുവിന്റെ ഭരണത്തിന് കീഴിലുണ്ടായിരന്ന സ്ഥലങ്ങളില്‍ വലിയ പ്രക്ഷോഭം ഇതിന്റെ പേരില്‍ നടന്നിരുന്നു. അന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. എന്നാല്‍ ഇതുവരെ കനത്ത സുരക്ഷയില്‍ ടിപ്പുവിന്റെ ജന്‍മദിനാഘോഷം നടന്നിരുന്നു.
കോണ്‍ഗ്രസ് ധീരനായ ഭരണാധികാരിയായും ബ്രിട്ടീഷ് സാമ്രാജ്യത്വ വിരുദ്ധ പോരാളിയായും കണ്ടപ്പോള്‍ മുസ്ലിം ഭരണാധികാരിയും സ്വേഛാധിപതിയായുമാണ് ബി.ജെ.പിയും മറ്റ് തീവ്ര സംഘടനകളും കണ്ടത്. ടിപ്പുസുല്‍ത്താന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ ആദ്യ സ്വാതന്ത്ര്യ സമരസേനാനിയാണെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പ്രസ്താവിച്ചിരുന്നു. അതുകൊണ്ടാണ് ടിപ്പു ജയന്തി ആഘോഷിക്കുന്നതെന്നും ബി.ജെ.പിക്ക് അദ്ദേഹം വെറുമൊരു ന്യൂനപക്ഷക്കാരന്‍ മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം യെദിയൂരപ്പയുടെ വരാനിരിക്കുന്ന ഭരണരീതിയുടെ ഏകദേശ രൂപമാണ് ടിപ്പു ജയന്തി ആഘോഷ വിലക്കിലൂടെ പ്രകടമാകുന്നതെന്ന് ഭൂരിഭാഗവും കരുതുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."