വേനലവധിക്ക് വിട; വിദ്യാലയങ്ങള്‍ നാളെ തുറക്കും
മലപ്പുറം: രണ്ടു മാസത്തെ വേനലവധിക്കു ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ നാളെ വീണ്ടും സജീവമാകും. അധ്യയന വര്‍ഷാരംഭത്തിനു തുടക്കംകുറിച്ചുള്ള പ്രവേശനോത്സവങ്ങള്‍ക്ക് ഒരുക്കങ്ങളായി. ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം നാളെ രാവിലെ പത്തിന് എടരിക്കോട് ക്ലാരി ഗവ. യു.പി സ്‌കൂളില്‍ നടക്കും.
നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുര്‍റബ്ബ് അധ്യക്ഷനാകും. യൂനിഫോം വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കും. സബ്ജില്ലാതലങ്ങളിലും സ്‌കൂള്‍തലങ്ങളിലും പ്രവേശനോത്സവം സംഘടിപ്പിക്കുന്നുണ്ട്. കുട്ടികളെ ആകര്‍ഷിക്കുന്നതിനായി സ്വാഗത ഗാനമൊരുക്കിയതടക്കം വിവിധ പരിപാടികളാണ് വിദ്യാലയങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
പൊതുവിദ്യാലയങ്ങളെ ശാക്തികരിക്കുന്നതിന്റെ ഭാഗമായി മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് പി.ടി.എ, പൂര്‍വവിദ്യാര്‍ഥി സംഘം എന്നിവയുടെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്. സ്‌കൂള്‍ തുറക്കുന്നതിനുമുന്‍പായി സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യം, കെട്ടിടങ്ങളുടെ സുരക്ഷ, സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് എന്നിവയുടെ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. വിവിധ ക്ലാസുകളിലേക്കാവശ്യമായ പാഠപുസ്തകങ്ങള്‍ ഇന്നത്തോടെ ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലുമെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."