ബി.ജെ.പിയിലേക്ക് ടിക്കറ്റെടുത്ത് കോണ്‍ഗ്രസ് രാജ്യസഭാ എം.പി സഞ്ജയ് സിങ്; രാജിവച്ചു
ന്യൂഡല്‍ഹി: അസമില്‍ നിന്നുള്ള രാജ്യ സഭാംഗം ബി.ജെ.പിയിലേക്ക്. കോണ്‍ഗ്രസില്‍ നിന്നുള്ള സഞ്ജയ് സിങ് ആണ് രാജ്യസഭാംഗത്വം രാജിവച്ചത്. ആശയവിനിമയത്തിന് സാധ്യതയും വ്യക്തതയുമില്ലാത്ത പാര്‍ട്ടിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സഞ്ജയും ഭാര്യ അമീത്തയും ബി.ജെ.പിയിലേക്ക് ചേക്കേറുന്നത്. രാജ്യസഭാ സ്പീക്കര്‍ വെങ്കയ്യ നായിഡു രാജി സ്വീകരിച്ചതായാണു വിവരം.
താന്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവയ്ക്കുകയാണ്. കോണ്‍ഗ്രസിനകത്ത് ആശയവിനിമയത്തിന്റെ കുറവുണ്ട്. ഒന്നിനെ കുറിച്ചും വ്യക്തതയില്ലാത്ത നേതൃത്വം പൊള്ളയാണെന്നും സഞ്ജയ് സിങ് പറഞ്ഞു. കഴിഞ്ഞ ലെക്‌സഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍പൂരില്‍നിന്ന് മത്സരിച്ച സഞ്ജയ് സിങ് മേനകാ ഗാന്ധിയോട് പരാജയപ്പെട്ടിരുന്നു.
പ്രധാനമന്ത്രിയുടെ സബ്കാ സാത്, സബ്കാ വിശ്വാസ് (എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം, എല്ലാവരുടെയും വിശ്വാസം) എന്ന മുദ്രാവാക്യം അദ്ദേഹത്തില്‍ സ്വാധീനം ചെലുത്തിയെന്നും പറയപ്പെടുന്നു. നരേന്ദ്രമോദി രാജ്യത്തുടനീളം പ്രസംഗിച്ചുനടക്കുകയാണ്. അതുകൊണ്ട് രാജ്യം അദ്ദേത്തോടൊപ്പമുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഭൂതകാലത്തില്‍ ജീവിക്കുകയാണ്. ഭാവിയെക്കുറിച്ച് ബോധവാന്മാരല്ല- സഞ്ജയ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."