ചികിത്സ പിഴവിനെ തുടര്‍ന്ന് മധ്യവയസ്‌ക്കന്‍ മരിച്ച സംഭവം പ്രക്ഷോഭത്തിനൊരുങ്ങി ആക്ഷന്‍ കമ്മിറ്റി
മീനങ്ങാടി: ആശുപത്രി അധികൃതരുടെ ചികിത്സ പിഴവിനെ തുടര്‍ന്ന് മധ്യവയസ്‌ക്കന്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരുടെ നേൃത്വത്തില്‍ രൂപീകരിച്ച ആക് ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കാര്യമ്പാടി മംഗലംകുന്ന് ചേമ്പിലക്കണ്ടി ജഹബര്‍ സ്വാലിഹാണ് ഓഗസ്റ്റ് 14ന് മരിച്ചത്.
ശരീരത്തിന് പുറത്തുണ്ടായിരുന്ന ചെറിയ തടിപ്പ് കാണിക്കാനാണ് ഇയാള്‍ കല്‍പ്പറ്റ ഫാത്തിമ മാതാ മിഷന്‍ ആശുപത്രിയിലെത്തിയത്. ശസ്ത്രിയക്രിയയിലൂടെ തടിപ്പ് നീക്കം ചെയ്യാമെന്നും ഓഗസ്റ്റ് ഒന്‍പതിന് ആശുപത്രിയിലെത്തണമെന്നും ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു.
തുടര്‍ന്ന് ഓഗസ്റ്റ് ഒന്‍പതിന് ആശുപത്രിയിലെത്തിയ സ്വാലിഹിനെ ഓഗസ്റ്റ് 10നാണ് ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. എന്നാല്‍ അനസ്‌തേഷ്യ നല്‍കി ശസ്ത്രക്രിയ നടത്തിയിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇയാള്‍ക്ക് ബോധം തെളിഞ്ഞിരുന്നില്ല.
ഇതു സംബന്ധിച്ച് ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് ചോദിച്ചിരുന്നെങ്കിലും അനസ്‌തേഷ്യ നല്‍കിയാല്‍ അങ്ങിനെയുണ്ടാകുമെന്നായിരുന്നു മറുപടി.
പിന്നീടും ബോധം വരാത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതരും ബന്ധുക്കളും ചേര്‍ന്ന് ഇയാളെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഓഗസ്റ്റ് 14ന് മരിക്കുകയായിരുന്നു. അനസ്‌തേഷ്യ നല്‍കിയതിലുള്ള പിഴവാണ് മരണകാരണമെന്നാണ് ആരോപണം.
വിദേശത്ത് ഒരു കമ്പനിയില്‍ ജോലി ചെയ്തിരുന്ന ജഹബര്‍ സ്വാലിഹ് ഉമ്മയെ ഹജ്ജിന് യാത്രയയക്കുന്നതിനാണ് 20 ദിവസത്തെ ലീവിന് നാട്ടിലെത്തിയത്. ഇതിന് ശേഷമാണ് തന്റെ ശരീരത്തിലുണ്ടായിരുന്ന തടിപ്പിന് ചികിത്സ തേടിയത്.
മരണത്തിന് ശേഷം ആശുപത്രി അധികൃതരുമായി ബന്ധുക്കളും നാട്ടുകാരും ചര്‍ച്ച നടത്തിയതില്‍ കുടുംബത്തിന്റെ ആവശ്യം അനുഭാവ പൂര്‍വം പരിഗണിക്കാമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ തുടര്‍നടപടികളില്ലാതായതോടെയാണ് പ്രദേശവാസികളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രി, ജില്ലാ കലക്ടര്‍, ജില്ലാ പൊലിസ് മേധാവി, ഡി.എം.ഒ എന്നിവര്‍ക്കും പരാതി നല്‍കിയത്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. മുട്ടില്‍ പഞ്ചായത്തംഗം ഹസീന ഷാഹുല്‍ ചെയര്‍മാനായും കണിയാമ്പറ്റ പഞ്ചായത്തംഗം ബിനു ജേക്കബ് കണ്‍വീനറായുമുള്ള സര്‍വകക്ഷി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരാതി നല്‍കിയത്.
ഉത്തരവാദികള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടായില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."