HOME
DETAILS

മുത്വലാഖ് ബില്‍ രാജ്യസഭയിലും പാസായി

  
backup
July 30 2019 | 13:07 PM

tripple-thalaq-passed-on-jajyasabha

 


ന്യൂഡല്‍ഹി: മുത്വലാഖ് ബില്‍ (മുസ്ലിം സ്ത്രീകളുടെ വിവാഹ അവകാശ സംരക്ഷണ ബില്‍, 2019) രാജ്യസഭയില്‍ പാസാക്കി. പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പുകള്‍ക്കിടെയാണ് 84നെതിരേ 98 വോട്ടുകള്‍ക്ക് ബില്‍ പാസായത്. കേന്ദ്ര നിയമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ അവതരിപ്പിച്ചത്. ഇനി രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ നിയമം നടപ്പില്‍വരും.

ജൂലൈ 25നാണ് ബില്‍ ലോക്‌സഭ പാസാക്കിയത്. 82 നെതിരേ 303 വോട്ടുകള്‍ള്‍ക്കായിരുന്നു ബില്‍ ലോക്‌സഭയില്‍ പാസായത്. നേരത്തെ രണ്ടുപ്രാവശ്യം ലോക്‌സഭയില്‍ പാസാക്കിയ ബില്‍ രാജ്യസഭയില്‍ പാസാകാതെ പോകുകയായിരുന്നു. ഇതേതുടര്‍ന്ന് മൂന്നാമതും ബില്‍ അവതരിപ്പിച്ച് കഴിഞ്ഞ 25ന് പാസാക്കി. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന നിര്‍ദേശങ്ങള്‍ തള്ളിക്കൊണ്ടായിരുന്നു ലോക്‌സഭയില്‍ പാസാക്കിയിരുന്നത്.

മുത്വലാഖ് വഴി വിവാഹമോചനം ചെയ്യുന്നത് ജാമ്യമില്ലാവകുപ്പ് പ്രകാരമുള്ള ക്രിമിനല്‍ക്കുറ്റമാക്കുന്നതുള്‍പ്പെടെ നിരവധി വിവാദ വകുപ്പുകള്‍ അടങ്ങുന്നതാണ് ബില്‍. പുരുഷന് മൂന്നുവര്‍ഷം വരെ തടവും പിഴയും വിധിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. മുത്വലാഖ് ചൊല്ലപ്പെട്ട സ്ത്രീക്കോ അവരുടെ അടുത്ത ബന്ധുക്കള്‍ക്കോ ആയിരിക്കും പരാതി നല്‍കാനുള്ള അവകാശം. സ്ത്രീയുടെ അനുമതിയുണ്ടെങ്കില്‍ ജാമ്യം അനുവദിക്കാമെന്ന വ്യവസ്ഥയും ബില്ലിലുണ്ട്.

നേരത്തെ ബില്ലിന്മേല്‍ വലിയ വാഗ്വാദങ്ങളാണ് രാജ്യസഭയില്‍ അരങ്ങേറിയത്. ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രമേയം സി.പി.എമ്മും തൃണമൂല്‍ കോണ്‍ഗ്രസും ചര്‍ച്ചയ്ക്കിടെ ആവശ്യപ്പെട്ടിരുന്നു. അതേസമയം ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെ ജെ.ഡി.യു അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ഈ നിയമം ആയുധമാക്കുന്നതിനാണ് ബില്‍ കൊണ്ടുവരുന്നതെന്ന് ബില്‍ അവതരിപ്പിച്ച കേന്ദ്ര നിയമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. അതേസമയം ബില്ലിന്മേലുളള ചര്‍ച്ചയില്‍ പ്രതിപക്ഷം ശക്തമായി എതിര്‍പ്പറിയിച്ചു. ബില്ലില്‍ ഒരു വിഭാഗത്തിലെ സ്ത്രീകളെക്കുറിച്ച് മാത്രമാണ് പറയുന്നതെന്നും രാജ്യത്തെ മറ്റു വിഭാഗങ്ങളിലുള്ള സ്ത്രീകളെ ക്കുറിച്ച് എന്തുകൊണ്ട് സര്‍ക്കാര്‍ ആശങ്കപ്പെടുന്നില്ലെന്നും പ്രതിപക്ഷം ചോദിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  2 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  2 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  2 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  2 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  2 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  2 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  2 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  3 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago