മഹേഷിന്റെ പ്രതികാരം; ഫിലിപ്പിന്റെയും
അരീക്കോട്: ലഹരിക്കെതിരേ രണ്ടു കൂട്ടുകാരുടെ പ്രതിരോധം ഇതിനകം എണ്ണൂറോളം വേദികള്‍ പിന്നിട്ടു. എടവണ്ണ ചാത്തല്ലൂര്‍ സ്വദേശിയായ മഹേഷ് ചിത്രവര്‍ണം മനുഷ്യത്വത്തിന്റെ പുതിയ പ്രഖ്യാപനങ്ങള്‍ കാന്‍വാസില്‍ പകര്‍ത്തുമ്പോള്‍ മമ്പാട് പുള്ളിപ്പാടം സ്വദേശിയായ ഫിലിപ്പ് ലഹരിക്കെതിരേ തന്റെ വാഗ്ധോരണികൊണ്ടു പോരാടുകയാണ്.
അഞ്ചു വര്ഷംമുന്പാണ് കെ.എസ് ഇ ബി ജീവനക്കാരനായ മഹേഷും പൊലിസുദ്യോഗസ്ഥനായ ഫിലിപ്പും പരിചയപ്പെടുന്നത്. മദ്യപിച്ചു വീട്ടിലെത്തിയിരുന്ന പിതാവിന്റെ പഴയ കാലം മഹേഷിന്റെ ഓര്‍മയിലുണ്ട്. ഇളം പ്രായത്തിലെ ആ കാഴ്ചകള്‍തന്നെയാണ് ഇദ്ദേഹത്തെ ലഹരിക്കെതിരേ നീങ്ങാന്‍ പ്രേരിപ്പിച്ചതും. ഫിലിപ്പ് എന്ന പൊലിസുകാരന് മദ്യപാനം മതിയാക്കി ലഹരിക്കെതിരേ കര്മരംഗത്തിറിങ്ങിയത് 2009ലാണ്. പൊലിസില്‍ ജോലി ലഭിക്കുന്നതുവരെ ലഹരി ഉപയോഗിച്ചിരുന്ന ഫിലിപ്പ് പിന്നീട് ബോധവല്‍ക്കരണ ക്ലാസുകളിലൂടെയാണ് ശ്രദ്ധേയനായത്.
ഒരേ ലക്ഷ്യത്തിനായി ഇരു വഴികളിലായി സഞ്ചരിച്ചിരുന്നവര്‍ കൂട്ടുകൂടിയതോടെയാണ് വാക്കും വരയും സമന്വയിച്ചത്. പിന്നീട് വേദികളില്‍നിന്നു വേദികളിലേക്കുള്ള യാത്രയായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്കൂളുകള്‍, കോളജുകള്‍, സമ്മേളന നഗരികള്‍ എന്നിങ്ങനെ നാലാള് കൂടുന്നിടത്തെല്ലാം ലഹരിയെന്ന വിപത്തിനെ വരച്ചുകാണിക്കാന്‍ ഇവര്‍ ഓടിയെത്തി. നിരവധി പുരസ്കാരങ്ങളും തേടിയെത്തിയിട്ടുണ്ട്.
പൊലിസില്‍നിന്നു പ്രത്യേക അനുമതി വാങ്ങി മഹേഷിനൊപ്പം ഫിലിപ്പ് മമ്പാടും ലഹരിയുടെ ശത്രുവായി ചേര്‍ന്നതോടെയാണ് കളിയും ചിരിയും വരയും സമന്വയിക്കുന്ന ക്ലാസുകള്‍ നിരവധി കുടുംബങ്ങള്‍ക്ക് സമാശ്വാസം പകര്‍ന്നത്.
കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിലായി എണ്ണൂറോളം വേദികളില്‍ വാക്കും വരയുമായെത്തിയ മഹേഷ് ചിത്രവര്‍ണവും ഫിലിപ്പ് മമ്പാടും കഴിഞ്ഞ മാര്‍ച്ച് ഒന്ന് മുതല്‍ 11വരെ യു.എ.ഇയിലും പ്രദര്‍ശനം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."