ബാണാസുര സാഗര്‍ ഡാം ഷട്ടറുകള്‍ വീണ്ടും അടച്ചു
പടിഞ്ഞാറത്തറ: വയനാട് ജില്ലയില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തുറന്ന പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ ഡാം വീണ്ടും അടച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 4.15 ഓടെയായിരുന്നു റിസര്‍വോയറിലെ ഒരു ഷട്ടര്‍ 10 സെന്റിമീറ്റര്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടിരുന്നത്. എന്നാല്‍ മഴയുടെ ശക്തികുറയുകയും റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് കുറയുകയും ചെയ്തതിനാലാണ് ഷട്ടറുകള്‍ വീണ്ടും ഞായറാഴ്ച വൈകിട്ട് 5.15 ഓടെ അടച്ചത്. നിലവില്‍ 771.50 മീറ്റര്‍ വെള്ളമാണ് ഡാമില്‍ സംഭരിച്ചിട്ടുള്ളത്.
ഡാമിന്റെ സംഭരണ ശേഷിയായ 775.6 മീറ്ററില്‍ വെള്ളം ഉയര്‍ന്നെത്തുമ്പോഴാണ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കാറുള്ളത്. ഇത് പ്രാകാരം ഈ വര്‍ഷം ജൂലൈ 15നാണ് ആദ്യമായി ഡാം ഷട്ടര്‍ 60 സെന്റീമീറ്റര്‍ തുറന്നത്. തുടര്‍ന്ന് ഓഗസ്റ്റ് ഏഴിന് വീണ്ടും ജില്ലയില്‍ മഴ കനത്തതോടെ വന്‍ തോതില്‍ വെള്ളം ഒഴുക്കിവിടുകയും ചെയ്തിരുന്നു. ഡാം നിര്‍മിച്ചതിന് ശേഷം ഇതാദ്യമായാണ് ഇത്തരത്തില്‍ രണ്ട് മാസത്തിലധികം ഡാമില്‍ നിന്നും വെള്ളം തുടര്‍ച്ചയായി വന്‍ തോതില്‍ പുറത്തേക്ക് ഒഴിക്കിവിട്ടത്. 2005ലാണ് ബാണാസുരഡാം ജല വൈദ്യുത പദ്ധതി കമ്മിഷന്‍ ചെയ്തത്. പശ്ചിമഘട്ടത്തില്‍പ്പെട്ട ബാണാസുരയില്‍ നിന്നുത്ഭവിച്ച് കരമാന്‍ തോട്ടിലൂടെ വാരാമ്പറ്റയെയും കക്കടവിനെയും ചേര്യങ്കെല്ലിയെയും പനമരത്തെയും കബനിനദിയെയും സമ്പുഷ്ടമാക്കി ഒഴുകിക്കൊണ്ടിരുന്ന നീരുറവയെ മണ്ണണ കൊണ്ട് തടഞ്ഞുനിര്‍ത്തിയായിരുന്നു ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മണ്ണണയെന്ന ഖ്യാതിയോടെ പടിഞ്ഞാറത്തറ ബാണാസുര ഡാം പ്രവര്‍ത്തനമാരംഭിച്ചത്.
ബാണാസുര പദ്ധതിയോടനുബന്ധിച്ച് വിഭാവനം ചെയ്ത 3200 ഹെക്ടര്‍ നെല്‍വയലുകളില്‍ പുഞ്ചയും നഞ്ചയും കൃഷിചെയ്യാനായി വെള്ളം നല്‍കുന്ന ബാണാസുര ഇറിഗേഷന്‍ പദ്ധതി രണ്ട് പതിറ്റാണ്ടിനോടടുത്തെത്തിയിട്ടും പകുതി പ്രവൃത്തികള്‍ പോലും പൂര്‍ത്തിയായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."