കശാപ്പ് നിയന്ത്രണത്തിനെതിരെ സര്‍ക്കാര്‍ കോടതിയിലേക്ക്
തിരുവനന്തപുരം: കശാപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയിലേക്ക്.
നിയമനിര്‍മാണത്തിനു പകരം നിയമനടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വിഷയത്തില്‍ നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരാന്‍ തീരുമാനമായി. കശാപ്പ് നിരോധന ഉത്തരവിനെതിരെ നടപടികളാലോചിക്കാന്‍ സര്‍ക്കാര്‍ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തും. വിഷയത്തില്‍ സുപ്രിംകോടതിയെയാണോ ഹൈക്കോടതിയെയാണോ സമീപിക്കേണ്ടതെന്ന കാര്യത്തില്‍ ഇതിനു ശേഷമാകും തീരുമാനമുണ്ടാവുക.
ഉടന്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനും പദ്ധതിയുണ്ട്. നിയന്ത്രണത്തിനെതിരെ പ്രത്യേക നിയമസഭായോഗത്തില്‍ പ്രമേയം പാസ്സാക്കുവാനും സര്‍ക്കാര്‍ ആലോച്ചിക്കുന്നുണ്ട്. നാളെത്ത മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.
കശാപ്പ് നിയന്ത്രണം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കേരളം പ്രധാനമന്ത്രിക്ക് കത്തയച്ചെങ്കിലും ഇതിന് മറുപടിയൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അടുത്ത നടപടികളിലേക്ക് കടക്കുന്നത്.
കശാപ്പിനായി കാലികളെ വിൽക്കുന്നതു തടഞ്ഞുള്ള ഉത്തരവ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നാലാഴ്ചത്തേക്കു സ്റ്റേ ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."