'വയല്‍നാട്ടില്‍ കര്‍ഷകന്‍ ഓര്‍മ മാത്രമാകരുത് '
ഇല്യാസ് പള്ളിയാല്‍
വയനാട്ടില്‍ കൃഷിക്ക് അനുയോജ്യമായ ഭൂമി കുറയുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടല്‍, ലാന്‍ഡ് സബ്‌സിഡന്‍സ് പ്രതിഭാസങ്ങള്‍ കാരണമാണ് വന്‍തോതില്‍ ഭൂമി നഷ്ടപ്പെട്ടത്.
കഴിഞ്ഞ വേനലില്‍ ശരാശരിയിലും കൂടിയ അളവിലാണ് വയനാട്ടില്‍ മഴ ലഭിച്ചത്. തൊട്ടുപിന്നാലാലെ കാലവര്‍ഷവും ശാശരിയിലും കൂടുതല്‍ ലഭിച്ചു. വയനാട്ടില്‍ ജൂണ്‍ പത്തോട് കൂടിയാണ് കാലവര്‍ഷം എത്തിയത്.
ജൂണ്‍, ജൂലൈ മാസത്തില്‍ മിതമായ മഴയാണ് ലഭിച്ചത്. ജൂലൈ അവസാനത്തില്‍ വരാനിരിക്കുന്ന പ്രകൃതിദുരത്തത്തിന്റെ മുന്നറിയിപ്പ് എന്നവണ്ണം ഏതാനം ദിവസം മഴ ശക്തമായി. വൈത്തിരിയിലും മക്കിമലയിലും ഉരുള്‍പൊട്ടി.
ഇതിന് ശേഷം ഓഗസ്റ്റ് ഏഴ് മുതലാണ് അതിവര്‍ഷം ആരംഭിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ അതിവര്‍ഷം വയനാടിനെ പ്രളയത്തില്‍ മുക്കി. വെള്ളപൊക്കത്തിന് ഒപ്പം ഉരുള്‍പൊട്ടലും ഭൂമി നിരങ്ങി നീങ്ങലും മേല്‍മണ്ണു ഒലിച്ചു പോയതും കര്‍ഷകരുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചു.
കുറിച്യര്‍മല, അമ്മാറ, തലപ്പുഴ മക്കിമല, സുഗന്ധഗിരി തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടിയത്. പത്ത് ദിവസത്തിനിടെ ചെറുതും വലുതുമായ 247 ഉരുള്‍ പൊട്ടല്‍ നടന്നതായാണ് ജില്ലാ മണ്ണ് സംരക്ഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ജില്ലയില്‍ ആകെ 724 ഏക്കര്‍ ഭൂമിയാണ് ഉരുള്‍ പൊട്ടലില്‍ നഷ്ടപെട്ടത്.
ഇതില്‍ 40 ഏക്കര്‍ വനഭൂമിയും ഉള്‍പെടുന്നു. 1221 കുടുംബങ്ങളെ ഉരുള്‍ പൊട്ടല്‍ നേരിട്ട് ബാധിച്ചത്. കനത്ത മഴയും ഉരുള്‍പെട്ടലും പ്രകടമായ നാശനഷ്ടം തന്നെ വരുത്തിവച്ചു.
എന്നാല്‍ ഉപരിതലത്തിലെ മേല്‍മണ്ണ് വ്യാപകമായി ഒഴുകി പോയത് ഒറ്റനോട്ടത്തില്‍ മനസിലാക്കാന്‍ കഴിയുന്ന നഷ്ടമല്ല. ഇരുപത്തി ഒന്നായിരം ഏക്കര്‍ സ്ഥലത്തെ മേല്‍മണ്ണ് ഒഴുകി നഷ്ടപെട്ടതായാണ് കണക്കുകള്‍.കനത്ത മഴയും പ്രളയവുമാണ് മേല്‍ മണ്ണ് നഷ്ടപെടാന്‍ കാരണം. മണ്ണിന്റെ ജൈവാംശവും സൂക്ഷ്മ മൂലകങ്ങളും നഷ്ടപെട്ടതാണ് കാര്‍ഷിക മേഖലക്ക് തിരിച്ചടിയായത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് കാര്‍ഷിക മേഖലയില്‍ ഉല്‍പ്പാദനം കുറയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നഷ്ടപെട്ട മണ്ണ് പൂര്‍വ സ്ഥിതിയിലാകാന്‍ കുറഞ്ഞത് അഞ്ച് വര്‍ഷം എടുക്കും.
മേല്‍മണ്ണ് വ്യാപകമായി നഷ്ടപെട്ടതിനാല്‍ വയനാട്ടില്‍ സംയോജിപ്പിച്ച് നീര്‍തടാതിഷ്ടിത പദ്ധതികള്‍ നടപ്പിലാക്കണമെന്നാണ് ജില്ലാ മണ്ണ് സംരക്ഷണ വിഭാഗം സര്‍ക്കാറിന് നല്‍കിയ ശുപാര്‍ശയിലെ പ്രധാന നിര്‍ദേശം. ജില്ലയില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി മഴ കുറവായിരുന്നു. എന്നാല്‍ ഈ വര്‍ഷം തുടര്‍ച്ചയായി മഴ പെയ്തതോടെയാണ് മലയും കുന്നുകളും കുതിര്‍ന്ന് ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലുമായി കലാശിച്ചത്.
ഇത്രയും കൃഷി ഭൂമി നഷ്ടപെട്ടത് കാര്‍ഷിക മേഖലക്ക് കനത്ത തിരിച്ചടിയായി. എന്ത് കൊണ്ടാണ് ഇത്തരത്തില്‍ വയനാട്ടില്‍ പ്രകൃതി ദുരന്തം ഉണ്ടായതെന്ന ചോദ്യം പ്രസക്തമാണ്. വയനാട്ടിലെ ഭൂവിനിയോഗത്തില്‍ ഉണ്ടായ മാറ്റമാണ് ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. അനിയന്ത്രിതമായ കുന്നിടിക്കലും ബഹുനില കെട്ടിട നിര്‍മാണവും ദുരന്തത്തിന്റെ ആക്കം കൂട്ടി.
പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഭൂവിനിയോഗത്തിന് മാര്‍ഗ രേഖയുണ്ടാക്കാന്‍ ജില്ലാ വികസന സമിതിയുള്‍പ്പെടെ തീരുമാനമെടുത്തിരുന്നു. ഈ തീരുമാനങ്ങള്‍ കൃത്യമായ നടപ്പാക്കുകയും കാര്‍ഷിക മേഖലയുടെ വീണ്ടെടുപ്പിന് പ്രത്യേക പാക്കേജും നടപ്പാക്കിയാല്‍ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാകും.
വന്‍കിട കമ്പനികളുടെ ആസ്ഥി ബാദ്ധ്യത തിരിച്ചുപിടിക്കാനായി കൊണ്ടവന്ന സര്‍ഫാര്‍സി നിയമത്തിന്റെ ചുവടു പിടിച്ചുള്ള ധനകാര്യസ്ഥാപനങ്ങളുടെ ജപ്തി ഭീഷണികളും കൂടി അവസാനിപ്പിച്ചാല്‍ കര്‍ഷക ആത്മഹത്യ വാര്‍ത്തകള്‍ ഇല്ലാതിരിക്കുകയും ചെയ്യും. അല്ലാത്തപക്ഷം ജില്ലയുടെ കാര്‍ഷിക സംസ്‌കൃതിയും മണ്ണിലിറങ്ങിയ കര്‍ഷകനും ഓര്‍മകള്‍ മാത്രമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."