മധ്യപ്രദേശില്‍ വിവാഹ ചടങ്ങിനിടെ കുട്ടികള്‍ക്ക് മന്ത്രിയുടെ മര്‍ദ്ദനം; വൈറലായി വീഡിയോ
ഭോപാല്‍: മധ്യപ്രദേശ് ഭക്ഷ്യ-സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി ഓം പ്രകാശ് ധ്രുവെ പൊതുചടങ്ങിനിടെ കുട്ടികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. ഷാഹ്പുരയിലെ ഒരു വിവാഹചടങ്ങിനിടെയുണ്ടായ സംഭവങ്ങളുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
വിവാഹചടങ്ങിനിടെ മന്ത്രി നൃത്തം ചെയ്യുന്നതും നോട്ടുകള്‍ വാരിവിതറുന്നതും ദൃശ്യങ്ങളില്‍ കാണാം. നോട്ടുകള്‍ എടുക്കാനായി വന്ന കുട്ടികള്‍ക്കു നേരെയാണ് മന്ത്രി മര്‍ദ്ദനം അഴിച്ചു വിടുന്നത്. മന്ത്രിയുടെ മര്‍ദ്ദനത്തില്‍ നിരവധി കുട്ടികള്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംഭവത്തെക്കുറിച്ച് മന്ത്രിയുടെയോ മറ്റ് പാര്‍ട്ടി പ്രതിനിധികളുടെയോ പ്രതികരണം ലഭ്യമായിട്ടില്ല.
മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ജനമധ്യത്തില്‍ വെച്ച് ശകാരിച്ചതിന് ഈയടുത്ത് ഓംപ്രകാശ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."