കളഞ്ഞു കിട്ടിയ സ്വര്‍ണം ഉടമയ്ക്ക് തിരികെ നല്‍കി തൊഴിലാളികള്‍
അമ്പലപ്പുഴ: കളഞ്ഞുകിട്ടിയ അഞ്ച് പവന്റെ മാല ഉടമയ്ക്ക് തിരികെ നല്‍കി തൊഴിലുറപ്പു തൊഴിലാളികള്‍ മാതൃകയായി.
ആലപ്പുഴ കൊട്ടാര പാലത്തിനു സമീപം കോയാസില്‍ ബീമാ കോയാക്കുട്ടി (75) യുടെ മാലയാണ് തൊഴിലാളികള്‍ തിരികെ നല്‍കിയത്. തിങ്കളാഴ്ച പകല്‍ ഒന്നോടെയായിരുന്നു സംഭവം.
ദേഹാസ്വാസ്യത്തെത്തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രാവിലെ ബീമ ബന്ധുവുമായി എത്തിയത്. ഒ.പി യില്‍ ഡോക്ടറെ കണ്ടശേഷം മരുന്നു വാങ്ങി മടങ്ങി. ബസില്‍ യാത്ര തുടരുന്നതിനിടെയാണ് മാല നഷ്ടപ്പെട്ട വിവരമറിയുന്നത്. ബസില്‍ മാല തെരഞ്ഞെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് തിരികെ ആശുപത്രിയിലെത്തി അന്വേഷണമാരംഭിച്ചു. ഇതിനിടെ പുന്നപ്ര മഡോണ പള്ളിക്കു സമീപം തൊഴിലുറപ്പു ജോലിയിലേര്‍പ്പെട്ടിരുന്ന പുന്നപ്ര ആറാട്ടുകുളം വീട്ടില്‍ മേരിദാസി (48)നു തല കറക്കമനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരായ ഗീതു, സന്ധ്യ എന്നിവരുമായി ആശുപത്രിയിലെത്തി. ഈ സമയം അത്യാഹിത വിഭാഗത്തിനു സമീപത്തുനിന്നും കിട്ടിയ മാല മുവരും ചേര്‍ന്ന് പൊലിസ് എയ്ഡ് പോസ്റ്റില്‍ ഏല്‍പ്പിച്ചു. ഈ സമയം ഇവിടെ പരാതി പറയാന്‍ ബീമായുമെത്തി. തുടര്‍ന്ന് എയ്ഡ് പോസ്റ്റ് എ.എസ്.ഐ സ്റ്റാന്‍ലി, വനിത പൊലിസ് ബിന്ദു എന്നിവരുടെ സാന്നിധ്യത്തില്‍ മാല കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."