പാട്രിക് എവ്റ വിരമിച്ചു
പാരിസ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മുന്‍ താരം പാട്രിക് എവ്റ ഫുട്ബോളില്‍നിന്ന് വിരമിച്ചു. നിലവില്‍ വെസ്റ്റ്ഹാമിനുവേ@ണ്ടി കളിക്കുന്ന താരം 38-ാം വയസിലാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
2004 മുതല്‍ 2016വരെ ഫ്രഞ്ച് ടീമിന്റെ പ്രതിരോധത്തിലെ നിര്‍ണായക താരമായിരുന്നു എവ്റ. എന്റെ ഫുട്ബോള്‍ കരിയര്‍ ഇവിടെ അവസാനിപ്പിക്കുകയാണ്. പരിശീലകനായി ഫുട്ബോളില്‍ തുടരാനാണ് ആഗ്രഹം. 2013ല്‍ തന്നെ യുവേഫ ബി കോച്ചിങ് ലൈസന്‍സിനായി പരിശീലനം നടത്തുന്നു@ണ്ട്. ഉടന്‍ ലൈസന്‍സ് സ്വന്തമാക്കും. ഒരു ടീമിന്റെ പരിശീലകനാവാന്‍ മാനസികമായി ഞാന്‍ തയാറെടുത്ത് കഴിഞ്ഞിട്ടുണ്ടെന്നും എവ്റ പറഞ്ഞു. ഫ്രഞ്ച് ക്ലബായ പി.എസ്.ജിയിലൂടെ യൂത്ത് കരിയര്‍ ആരംഭിച്ച എവ്റ 1998ല്‍ മാഴ്സലയിലൂടെയാണ് സീനിയര്‍ ക്ലബ് ഫുട്ബോളിലേക്കെത്തിയത്. പിന്നീട് മോന്‍സ, നൈസ് എന്നീ ക്ലബുകളിലേക്ക് കൂടുമാറിയ താരം 2002ല്‍ മൊണാക്കോയിലേക്കെത്തിയതോടെ ശ്രദ്ധിക്കപ്പെട്ടു. ക്ലബിനൊപ്പം നാല് വര്‍ഷം തുടര്‍ന്ന എവ്റ 120 മത്സരത്തില്‍നിന്ന് ര@ണ്ട് ഗോളും നേടി. മൊണാക്കോയിലെ ശ്രദ്ധയാര്‍ന്ന പ്രകടനം എവ്റയ്ക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കുള്ള വഴി തുറന്നു. യുനൈറ്റഡിനൊപ്പം എട്ട് വര്‍ഷം തുടര്‍ന്ന എവ്റ 273 മത്സരങ്ങളില്‍നിന്ന് ഏഴ് ഗോളും സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."