തായ്ലന്ഡ് ഓപ്പണ്‍: സിന്ധു പിന്മാറി
ബാങ്കോക്ക്: തായ്ലന്ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍നിന്ന് പി.വി സിന്ധു പിന്മാറി. സൈന നെഹ്വാള് ടൂര്‍ണമെന്റില്‍ തിരിച്ചെത്തി.
പരുക്ക് കാരണം കുറച്ച് കാലമായി സൈന വിശ്രമത്തിലായിരുന്നു. തുടര്‍ച്ചയായ ര@ണ്ട് സൂപ്പര്‍ സീരീസ് ചാംപ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്തിയതിന്റെ പിന്നാലെയാണ് സിന്ധുവിന്റെ പിന്മാറ്റം. പരുക്ക് കാരണം സൈന നെഹ്വാള് ഇന്തോനേഷ്യ ഓപ്പണ്‍, ജപ്പാന് ഓപ്പണ്‍ എന്നിവയില്‍ കളിച്ചിരുന്നില്ല. ഇന്തോനേഷ്യന്‍ ഓപ്പണിന്റെ ഫൈനലിലെത്തിയ സിന്ധുവിന് കിരീടം നേടാന്‍ കഴിഞ്ഞിരുന്നില്ല.
ജപ്പാന് ഓപ്പണില്‍ ക്വാര്‍ട്ടര്‍ ഫൈനലിലും സിന്ധുവിന് കാലിടറി. ര@ണ്ട് ടൂര്‍ണമെന്റിലും ജാപ്പനീസ് താരം അകാനെ യമാഗൂച്ചിയാണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. തായ്ലന്ഡ് ഓപ്പണില്‍ താരം തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, അവസാന നിമിഷം പിന്മാറാന് തീരുമാനിക്കുകയായിരുന്നു. സിന്ധു ടൂര്‍ണമെന്റില്‍നിന്ന് പിന്മാറാനുള്ള കാരണം വ്യക്തമല്ല. സിന്ധു പിന്മാറിയതോടെ തായ്ലന്ഡ് ഓപ്പണില്‍ ഇന്ത്യന്‍ വനിതാ സിംഗിള്‍സില്‍ പ്രതീക്ഷ സൈനയിലൊതുങ്ങും. ടൂര്‍ണമെന്റില്‍ ഏഴാം സീഡാണ് സൈന. പുരുഷ വിഭാഗത്തില്‍ സായ് പ്രണീത്, കെ. ശ്രീകാന്ത്, സമീര്‍ വര്‍മ, എച്ച്.എസ് പ്രണോയ്, പി. കശ്യപ് തുടങ്ങിയവരെല്ലാം ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യന്‍ താരങ്ങളെല്ലാം ഇന്ന് കളത്തിലിറങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."