ധോണി ഇന്ന് കശ്മിരില്‍ സേവനം തുടങ്ങും
ന്യൂഡല്‍ഹി: ഇടവേളയ്ക്ക് സൈനിക സേവനത്തിലേക്ക് പ്രവേശിച്ച ഇന്ത്യന്‍ ക്രിക്കറ്റ്ടീം മുന്‍ നായകന് മഹേന്ദ്രസിങ് ധോണി ഇന്ന് ജോലിയില്‍ പ്രവേശിക്കും. ജമ്മു കശ്മിരില്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ പദവിയുള്ള ധോണി പട്രോള്‍ ഡ്യൂട്ടിയുടെ വേഷത്തിലാണെത്തുന്നത്. ഇവിടെ സൈനികരോടൊപ്പമാവും ധോണി താമസിക്കുക. ഈ ആഴ്ച വിന്‍ഡീസില്‍ ആരംഭിക്കുന്ന ടെസ്റ്റില്‍നിന്ന് ധോണി നേരത്തെ പിന്മാറിയുന്നു. കശ്മിരില്‍ സൈന്യത്തിനൊപ്പം ചേരുന്നതിന് വേണ്ടിയായിരുന്നു താരം ഇന്ത്യന്‍ ടീമില്‍ നിന്ന് മാറി നിന്നത്.
ഇവിടെ 15 ദിവസം പാരാബറ്റാലിയന് പട്രോളിങ്, ഗാര്‍ഡ്, ഔട്ട്്പോസ്റ്റ് തുടങ്ങിയ ചുമതലകള്‍ വഹിക്കും. വിക്ടര്‍ ഫോഴ്സിന്റെ ഭാഗമായി കശ്മിരിലുള്ള യൂനിറ്റാണിത്. ബംഗളൂരു ബറ്റാലിയന് ആസ്ഥാനത്തെ പരിശീലനത്തിന് ശേഷമാണ് ധോണി കശ്മിരിലേക്ക് തിരിച്ചത്.
ഇക്കഴിഞ്ഞ ലോകകപ്പിനു ശേഷം വിരമിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള വിന്‍ഡീസ് പര്യടനത്തിന്റെ രണ്ടുദിവസം മുന്‍പാണ് ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ച് ധോണി രണ്ടു മാസത്തെ ഇടവേളയില്‍ സൈനിക സേവനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."