HOME
DETAILS
MAL
വനിതകള്‍ക്ക് വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള അവകാശം ലഭിക്കുമെന്ന് ഫൈസല്‍ ബിന്‍ അബ്ദുല്ല രാജകുമാരന്
backup
May 31 2017 | 09:05 AM
വനിതകള്‍ക്ക് വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള അവകാശം ലഭിക്കുന്ന കാലം അതിവിദൂരമല്ലെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി ഫൈസല്‍ ബിന്‍ അബ്ദുല്ല രാജകുമാരന് പറഞ്ഞു. സഊദിയിലെ സ്ത്രീകള്‍ കാറോടിക്കുക മാത്രമല്ല, സമൂഹത്തെ തന്നെ നയിക്കുന്ന കാലവും വരും.
വനിതകള്‍ക്കുള്ള ഡ്രൈവിംഗ് വിലക്ക് സമൂഹത്തിന്റെ മേല്‍ അടിച്ചേല്പിക്കപ്പെട്ടതാണ്. സമൂഹത്തിലെ പകുതിയിലേറെ വരുന്ന വനിതകള്‍ക്കു മുന്നില്‍ അവസരങ്ങള്‍ തുറന്നിടണം. മാറ്റങ്ങള്‍ ചിലരെ ഭയപ്പെടുത്തുന്നുണ്ടാകും. ആഭ്യന്തര തലത്തിലാണ് മാറ്റങ്ങള്‍ ആരംഭിക്കേണ്ടത്. വിജയം വരിക്കുന്നതിനും സമൂഹത്തില്‍ അനുകൂല സ്വാധീനം ചെലുത്തുന്നതിനും തങ്ങള്‍ക്ക് സാധിക്കുമെന്ന് വനിതകള്‍ തെളിയിക്കണം. ഇസ്ലാമിക സംസ്കാരത്തില്‍ വനിതകള്‍ക്ക് വലിയ സ്ഥാനമുണ്ടെന്നും രാജകുമാരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."