ദുരിതാശ്വാസ സഹായ അപേക്ഷ നഷ്ടപ്പെട്ട സംഭവം; അന്വേഷണം തുടങ്ങി
പൂച്ചാക്കല്‍: വെള്ളപ്പൊക്ക ദുരിതാശ്വാസ അപേക്ഷയും അനുബന്ധ രേഖകളും റോഡരികില്‍ നിന്നും കിട്ടിയ സംഭവത്തില്‍ വകുപ്പുതല അന്വേഷണം തുടങ്ങി.
പാണാവള്ളി പഞ്ചായത്ത് 11-ാം വാര്‍ഡില്‍ മിനാ മന്‍സില്‍ എസ്.എ നൗഷാദിന്റെ അപേക്ഷയാണ് റോഡരികില്‍ നിന്ന് കാല്നടക്കാരന് കിട്ടിയത്. ചേര്‍ത്തല താലൂക്ക് ഓഫിസില്‍ നിന്നും പാണാവള്ളി വില്ലേജ് ഓഫിസിലേക്ക് അന്വേഷണത്തിന് നല്‍കിയതാണ് ഈ അപേക്ഷയും അനുബന്ധ രേഖകളും.
പാണാവള്ളി വില്ലേജ് ഓഫിസില്‍ നിന്നും ഫീല്‍ഡില്‍ അന്വേഷണത്തിന് പോയ ഉദ്യോഗസ്ഥരില്‍ നിന്നും നഷ്ടപ്പെട്ടതാകാമെന്നും ഇത് അന്വേഷിച്ച് വരുകയാണെന്നും ചേര്‍ത്തല തഹസില്‍ദാര്‍ റഷീദ് പറഞ്ഞു. അപേക്ഷകന് സഹായം അനുവദിക്കുന്നത് സംബന്ധിച്ച് നൗഷാദിന്റെ വീട്ടിലെത്തി കഴിഞ്ഞ ദിവസം അന്വേഷണം നടത്തിയിരുന്നു. ചേര്‍ത്തല ഡപ്യൂട്ടി തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍, വില്ലേജ് അസിസ്റ്റന്റ് എന്നിവര്‍ ചേര്‍ന്നാണ് നൗഷാദിന്റെ വീട്ടിലെത്തി അന്വേഷണം നടത്തിയത്. റോഡരികില്‍ നിന്നും കിട്ടിയ അപേക്ഷയും അനുബന്ധ രേഖകളും ഇന്നലെ പാണാവള്ളി വില്ലേജ് ഓഫിസര്‍ക്ക് കൈമാറി. എന്നാല്‍ മറ്റ് ചിലരുടെ അപേക്ഷകളും നഷ്ടപ്പെട്ടതായി ആക്ഷേപം ഉയരുന്നുണ്ട്. ഇവരില്‍ നിന്നും റവന്യൂ അധികൃതര്‍ പുതിയ അപേക്ഷകള്‍ എഴുതി വാങ്ങിയതായും ആക്ഷേപം ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."