സ്കൂളുകളില്‍ അറബി ഭാഷ പടിക്കുപുറത്തായ സംഭവം: കെ.എ.ടി.എഫ് ഇടപെടും
കാസര്‍കോട്: അതിര്‍ത്തി ഗ്രാമങ്ങളിലെ അഞ്ചു സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് അറബി ഭാഷാ പഠനം നിഷേധിക്കുന്ന സംഭവത്തില്‍ ഇടപെടുമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം മുടൂര് പറഞ്ഞു.
മഞ്ചേശ്വരം മണ്ഡലത്തിലെ ബേക്കൂര്‍, പൈവളിഗെ കയര്‍ക്കട്ട, മഞ്ചേശ്വരം തുമിനാട്, ബങ്കര മഞ്ചേശ്വരം, കുഞ്ചത്തൂര്‍ എന്നീ ഗവ. സ്കൂളുകളിലാണ് അറബി പഠനം വിദ്യാര്‍ഥികള്‍ക്ക് നിഷേധിക്കുന്നത്. ഇത് സംബന്ധിച്ച് സുപ്രഭാതം കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട കെ.എ.ടി.എഫ് ഭാരവാഹികള്‍ ഇന്ന് നടക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ ഇക്കാര്യം അടിയന്തരമായി ചര്‍ച്ച ചെയ്യുമെന്നും സര്‍ക്കാരുമായി ബന്ധപ്പെട്ട് സ്കൂളുകളില്‍ അറബി പഠനത്തിനുള്ള സംവിധാനം ഉണ്ടാക്കുമെന്നും വ്യക്തമാക്കി.
കര്‍ണാടക അതിര്‍ത്തിയോട് തൊട്ടു കിടക്കുന്ന ഗ്രാമങ്ങളിലെ സ്കൂളുകളില്‍ അറബി പഠനത്തിന് കുട്ടികള്‍ തയാറുണ്ടെങ്കിലും ചില അധ്യാപകര്‍ ഇതിന് തടസം സൃഷ്ടിക്കുകയാണെന്നാണ് ആരോപണം. അഞ്ഞൂറിലധികം മുസ്ലിം വിദ്യാര്‍ഥികള്‍ പഠനം നടത്തി വരുന്ന സ്കൂളുകളില്‍ ഉള്‍പ്പെടെ അറബി ഭാഷയെ മാറ്റി നിര്‍ത്താന്‍ കന്നഡ,മലയാളം അധ്യാപകര്‍ ആസൂത്രിതമായി ശ്രമം നടത്തുന്നതായാണ് രക്ഷിതാക്കളുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."