കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികളുടെ കൈവിലങ്ങ്: പൊലിസുകാരോട് വിശദീകരണം തേടി
കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതികളായ സി.പി.എം പ്രവര്‍ത്തകരെ കൈവിലങ്ങണിയിച്ച് കോടതിയില്‍ ഹാജരാക്കിയതിന് 16 പൊലിസുകാരോട് എ.ആര് ക്യാംപിലെ ഡെപ്യൂട്ടി കമാന്‍ഡന്റ് വിശദീകരണം തേടി.
പൊലിസ് തങ്ങളെ കൈവിലങ്ങണിയിച്ച് കോടതിയില്‍ ഹാജരാക്കുകയും ബന്ധുക്കളുമായി സംസാരിക്കാന്‍ അവസരം നിഷേധിക്കുകയും ചെയ്തതിനെതിരേ കേസിലെ ഒന്നാം പ്രതി വിക്രമന് എറണാകുളം സബ് ജയില്‍ സൂപ്രണ്ടിന് നല്കിയ പരാതി എ.ആര് ക്യാംപ് കമാന്‍ഡന്റിന് അയച്ചുകൊടുത്തതിനെ തുടര്‍ന്നാണ് നടപടി. പ്രതികള്‍ സി.ബി.ഐ കോടതിക്കും പരാതി നല്‍കിയിട്ടുണ്ട്.
കോടതി പരാതി കൊച്ചി സിറ്റി പൊലിസിന് കൈമാറിയതിനെ തുടര്‍ന്ന് കമ്മിഷണര്‍ ഓഫിസ് എ.ആര് ക്യാംപ്് മേധാവിയില്‍ നിന്ന് വിശദീകരണം തേടി. തുടര്‍ന്നാണ് സിറ്റി എ.ആര് ക്യാംപിലെ 15 പൊലിസുകാര്‍ക്കും ഇവരെ ഡ്യൂട്ടിക്കു നിയോഗിച്ച ഗ്രേഡ് എസ്.ഐക്കും ഡെപ്യൂട്ടി കമാന്‍ഡന്റ് വിശദീകരണം ആവശ്യപ്പെട്ട് മെമ്മോ നല്‍കിയത്. മനുഷ്യാവകാശ ലംഘനത്തിന്റെ സാധ്യതകള്‍ ഉണ്ടാകാതിരിക്കത്തക്കവിധം പ്രതികളെ കോടതിയിലെത്തിക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് ആരോപിച്ചാണ് മെമ്മോ. 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."