വിഴിഞ്ഞത്ത് മലേറിയ പടരുന്നു; പ്രദേശവാസികള്‍ ആശങ്കയില്‍
കോവളം: വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ മലേറിയ അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്നു.പ്രദേശവാസികള്‍ ആശങ്കയിലാണ്. മേഖലയില്‍ സൗജന്യ മരുന്ന് വിതരണം നടകുന്നില്ലന്ന് ആക്ഷേപമുണ്ട്.
ജലക്ഷാമം അനുഭവപ്പെടുന്ന ഇവിടെ പാത്രങ്ങളില്‍ വെള്ളം ശേഖരിച്ചു വെച്ച് ദിവസങ്ങളോളം ഉപയോഗിക്കുകയാണ് പതിവ്. സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ സൂക്ഷിക്കുന്നതിനാല്‍ ഈ വെള്ളത്തില്‍ നിന്ന് കൊതുകുകള്‍ പെരുകുന്നുണ്ട്. മേഖലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ മലേറിയ ബാധിച്ച് നാല് പുരുഷന്‍മാരും രണ്ട് സ്ത്രീകളും വിഴിഞ്ഞം സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സ തേടി.പകര്‍ച്ചപനി ബാധിച്ച് ചികിത്സ തേടിയെത്തുന്നവരില്‍ ചിലര്‍ക്ക് സൗജന്യ മരുന്ന് നല്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട് . പ്രദേശത്ത രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ശുചീരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കാന്‍ നടപടി വേണമെന്നും ചികിത്സ തേടിയെത്തുന്ന നിര്‍ധനരായ മുഴുവന്‍ ആളുകള്‍ക്കും സൗജന്യ മരുന്ന് വിതരണം ഉറപ്പവരുത്തണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."