ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണം: ആര്യാടന്
അരീക്കോട്: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സമീപനം ആചാരാനുഷ്ഠാനങ്ങളെ താഴ്ത്തിക്കെട്ടുന്നതാണെന്നും നിലപാട് മാറ്റണമെന്നും മുന്‍മന്ത്രി ആര്യാടന് മുഹമ്മദ്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റേയും ഊര്‍ങ്ങാട്ടിരി ഗ്രാമ പഞ്ചായത്തിന്റെയും അനാസ്ഥക്കെതിരെ യു.ഡി.എഫ് വെറ്റിലപ്പാറയില്‍ സംഘടിപ്പിച്ച ധര്‍ണയും വില്ലേജ് ഓഫീസ് മാര്‍ച്ചും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷനായി. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി പി.പി. സഫറുല്ല, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സമിതിയംഗം പി.കെ. കുര്യന്, കെ.പി.സി.സി അംഗം എം.പി. മുഹമ്മദ്, പാലത്തിങ്ങല്‍ ബാപ്പുട്ടി,എം.കെ. കുഞ്ഞുമുഹമ്മദ്, സി.ടി. റഷീദ്, സി.ടി. അബ്ദുറഹ്മാന്, കെ. കോയസ്സന്‍, പാറടിയില്‍ സേവ്യര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ബെന്നി പോള്‍, കെ. അനൂപ്, എം. അലി എന്നിവര്‍ സംസാരിച്ചു. വില്ലേജ് ഓഫീസ് മാര്‍ച്ചിന് യൂത്ത് കോണ്‍ഗ്രസ് ലോക് സഭാ മണ്ഡലം ജനറല്‍ സെക്രട്ടറി സൈഫുദ്ദീന് കണ്ണനാരി, സുനിത മനോജ്, ബീന വിന്‍സന്റ്, മെഴ്സി ജയിംസ്, ഷൈജു വെള്ളാപ്പുഴ, അഹമ്മദ് ചോലയില്‍, പി.എം. ഹനീഫ, യു. ഹനീഫ, കെ. കുഞ്ഞുട്ടി മൈത്ര, വി.ജെ. അഗസ്റ്റ്യന്‍, എം. ജ്യോതിഷ്കുമാര്‍, പി. മുരളീധരന് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."