വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട സംഭവം; നാവികസേനയുടെ സഹായം തേടിയതായി കലക്ടര്‍
കോഴിക്കോട്: ചാത്തമംഗലം കുറുങ്ങാട്ടുകടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് കാണാതായ സംഭവത്തില്‍ തിരച്ചില്‍ നടത്താന്‍ നാവികസേനയുടെ സഹായം തേടിയതായി ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് അറിയിച്ചു. കൊച്ചിയില്‍ നിന്നുള്ള നേവി സംഘം പുലര്‍ച്ചയോടെ സംഭവസ്ഥലത്ത് എത്തുമെന്നാണ് കരുതുന്നത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യു വിഭാഗത്തിന്റെ രണ്ട് യൂനിറ്റിന് പുറമെ വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നടക്കമുള്ള മുങ്ങല്‍ വിദഗ്ധരുടെ സംഘവും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്നാണിത്.
വീതി കൂടിയ പുഴയുടെ ഇരുകരകളെയും ബന്ധിപ്പിച്ച് വല സ്ഥാപിക്കാന്‍ സാധിക്കാത്തതാണ് കുട്ടിയെ കണ്ടെത്തല്‍ പ്രയാസകരമായത്. കടലിലേക്കെത്താന്‍ സാധ്യതയില്ലെന്നും പുഴയുടെ അടിഭാഗത്തെവിടെയോ കുടുങ്ങിക്കിടക്കുകയാണെന്നുമാണ് രക്ഷാപ്രവര്‍ത്തകരുടെ വിലയിരുത്തല്‍. തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ എ.ഡി.എമ്മിന്റെ നേതൃത്വത്തിലുള്ള ടീമിന് രൂപം നല്‍കിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു. താമരശ്ശേരി, കോഴിക്കോട് തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ രണ്ടുദിവസമായി സംഭവസ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."