HOME
DETAILS
MAL
ഒതളൂര്‍- അയിനൂര്‍ റോഡ് തകര്‍ന്നു; അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍
backup
May 31 2017 | 18:05 PM
ചങ്ങരംകുളം: മലപ്പുറം ജില്ലയെയും തൃശൂര്‍ ജില്ലയെയും ബന്ധിപ്പിക്കുന്ന ഒതളൂര്‍- അയിനൂര്‍ റോഡ് തകര്‍ന്നു. ഒതളൂര്‍ പമ്പൗസിനരികെ റോഡ് പൊട്ടിപ്പൊളിഞ്ഞും കുണ്ടും കുഴിയും നിറഞ്ഞതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം ഗതാഗതം തടസപ്പെട്ടു. പലരും ഈ വഴിയുളള യാത്ര ഒഴിവാക്കി. കഴിഞ്ഞ ദിവസം രൂപപ്പെട്ട വലിയ ഗര്‍ത്തത്തില്‍ പെട്ട് നിരവധി ബൈക്കുയാത്രികര്‍ക്ക് പരിക്കേറ്റു. റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."