കവര്‍ച്ച കേസിലെ മൂന്ന് പ്രതികള്‍ റിമാന്‍ഡില്‍
പാലക്കാട്: കവര്‍ച്ച കേസിലെ മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. കഴിഞ്ഞ മാസം ഒമ്പതിന് വൈകീട്ട് 9.15ന് മലമ്പുഴയില്‍ വിനോദ സഞ്ചാരത്തിനായി എത്തിയ മണ്ണാര്‍ക്കാട് സ്വദേശികളെ കാര്‍ തടഞ്ഞു നിര്‍ത്തി ബീര്‍ ബോട്ടില്‍ കൊണ്ട് തലക്കടിച്ചു പരിക്കേല്‍പിക്കുകയും 25000 രൂപയും രണ്ട് മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച ചെയ്ത കേസിലാണ് മൂന്നുപേരെ മലമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.ഇവരെ റിമാന്‍ഡ് ചെയ്തു
മലമ്പുഴ സ്വദേശികളായ കാഞ്ഞിരക്കടവ് രാഘവന്റെ മകന്‍ വിനു, മംഗലശ്ശേരി രാജാമണിയുടെ മകന്‍ പ്രണവ്, കടുംക്കാംകുന്നം പങ്കിച്ചന്‍പുര രാജേന്ദ്രന്റെ മകന്‍ ലിനേഷ് എന്നിവരെയാണ് പിടികൂടിയത്. ലിനേഷ് ഹേമാംബിക പൊലീസ് സ്റ്റേഷനില്‍ വധശ്രമ കേസില്‍ ജയിലില്‍ കിടന്നിട്ടുണ്ട്.
ഇവര്‍ മുമ്പും സമാനമായ കേസുകളില്‍ ഉള്‍പെട്ടിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. മണ്ണാര്‍ക്കാട് സ്വദേശികള്‍ കുഴല്‍പ്പണം കടത്തുന്ന ആളുകള്‍ ആണെന്ന് തെറ്റിദ്ധരിച്ചാണ് ഏഴ് അംഗസംഘം ആക്രമണം നടത്തിയത്. സംഘത്തിലെ നാലു പ്രതികളെ കൂടി പിടികൂടാനുണ്ട്. മറ്റു പ്രതികള്‍ നിലവില്‍ ഒളിവിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."