കിളിമാനൂര്‍ കൊലപാതകം ; വിഗ്രഹം തകര്‍ത്ത പ്രതിയില്‍ നിന്നും കിട്ടിയത് നിര്‍ണായക തെളിവുകള്‍
നിലമ്പൂര്‍: പൂക്കോട്ടുംപാടം വില്വത്ത് മഹാശിവ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത കേസിലെ പ്രതി മോഹന്‍ കുമാറില്‍ നിന്നും തിരുവനന്തപുരം കിളിമാനൂരിലെ കൊലപാതകം സംബന്ധിച്ച് നിര്‍ണായക തെളിവുകളാണ് പൊലിസിന് ലഭിച്ചത്. നിലമ്പൂര്‍ പൊലിസ് കസ്റ്റ്ഡിയില്‍ വാങ്ങിയ പ്രതിയെ ഇന്നലെ കിളിമാനൂര്‍ സി.ഐ പ്രദീപിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. 2006 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം കിളിമാനൂര്‍ പറക്കിയോട് ദേവീക്ഷേത്രത്തിലെ ശാന്തിക്കാരിയും 70 വയസ് പ്രായവുമുള്ള കമലാക്ഷിയമ്മയെ അതിക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി ക്ഷേത്ര കുളത്തില്‍ തള്ളിയ കേസില്‍ പിടികൊടുക്കാതെ മുങ്ങി മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ താമസിച്ച് വരികയായിരുന്നു. വെള്ളത്തില്‍ നിന്നും മൃതദേഹം പൊങ്ങാതിരിക്കാന്‍ കമലാക്ഷിയമ്മയെ വയറിന് പലയിടത്തായി ആഞ്ഞു കുത്തിയതായാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നതൊന്നാണ് സംശയം.
ആന്തരികായവങ്ങള്‍ പുറത്തേക്ക് ചാടിയ നിലയിലായിരുന്നുവത്രെ. വിവിധ ക്ഷേത്രങ്ങളില്‍ നാശനഷ്ടം വരുത്തിയതിനു പുറമെ മോഷണവും നടത്തി. വില്വത്ത് ക്ഷേത്രത്തിലും മോഷണമായിരുന്നു ലക്ഷ്യമെന്ന് മോഹന്‍കുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. കൂടുതല്‍ പേരില്ലെന്ന നിഗമനത്തില്‍ തന്നെയാണ്് പൊലിസ്. വാണിയമ്പലം ബാണാപുരം ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത കേസിലും വണ്ടൂര്‍ പൊലിസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങും.
അതേസമയം വില്വത്ത് ക്ഷേത്രത്തിലെ സംഭവത്തിലെ ദരൂഹതകള്‍ ഇപ്പോഴും നീങ്ങിയിട്ടില്ല. ചാറ്റല്‍ മഴ ഉണ്ടായിട്ടും കുറ്റിക്കാട്ടില്‍ വലിച്ചെറിഞ്ഞ പ്രതിയുടെതെന്ന് കരുതുന്ന ബാഗ് നനയാതിരുന്നതും, റിങ്കോ എന്ന പൊലിസ് നായ മണം പിടിച്ച് കുറ്റിക്കാട്ടിലെ ഇയാളുടെ ബാഗ് മണം പിടിക്കാതിരുന്നതും ജനങ്ങള്‍ക്കിടയില്‍ സംശയമായി തന്നെ നിലനില്‍ക്കുകയാണ്.
മറ്റുള്ളവരുടെ സഹായമില്ലാതെ അമ്പലത്തിന്റെ ഓട് എടുത്ത് ഇയാള്‍ അകത്തു കടന്നത് വിശസനീയമല്ലെന്ന് നാട്ടുകാര്‍ പറയുന്നു. തെളിവെടുപ്പ് കഴിയും മുന്‍പേ ശുദ്ധികലശം നടത്തിയെന്നുള്ള വാദവും ദുരൂഹതയേറാനിടയാക്കുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ക്ഷേത്രങ്ങളില്‍ ഇത്തരത്തില്‍ നാശനഷ്ടം വരുത്തുന്നതിന് പിന്നില്‍ തുടരന്വേഷണം നടത്താതെ ഇയാളില്‍ മാത്രം പ്രതിയെ ഒതുക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."