മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ അഞ്ച് കോടിയുടെ വികസന പദ്ധതികള്‍
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ അഞ്ച് കോടിയുടെ വികസന പദ്ധതികള്‍ അംഗീകരിച്ചതായി അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ അറിയിച്ചു. പാറയില്‍ കുളമ്പ് കുടിവെളള പദ്ധതി 15 ലക്ഷം, കെ.എസ്.ഇ മുഖേനെ അഗളി കൂക്കംപാളയം ഗവ.എല്‍.പി സ്‌കൂളിന് കെട്ടിട നിര്‍മ്മാണം - 25 ലക്ഷം, സര്‍ക്കാര്‍ - എയ്ഡഡ് സ്‌കൂളുകളില്‍ ശുചിമുറി നിര്‍മ്മാണം - 36 ലക്ഷം, ശുദ്ധജല കിയോസ്‌ക്കുകള്‍ സ്ഥാപിക്കല്‍ പുദ്ധതി - 21 ലക്ഷം, കെ.എസ്.ഇ മുഖേനെ സര്‍ക്കാര്‍ - എയ്ഡഡ് സ്‌കൂളുകളില്‍ പാചകപുര നിര്‍മ്മാണം - 80 ലക്ഷം, വിവിധ ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണം - 2.44 കോടി, വിവിധ പ്രദേശങ്ങളില്‍ എല്‍.ഇ.ഡി സോളാര്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കല്‍ - 53.32 ലക്ഷം, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രമായി ഉയര്‍ത്തുവാന്‍ വിദ്യാഭ്യാസ വകുപ്പ് ശുപാര്‍ശ നല്‍കിയ അലനല്ലൂര്‍ ജി.എച്ച്.എസ്.എസിന് - 25 ലക്ഷം എന്നിങ്ങനെയുളള പദ്ധതികളാണ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് 2018 -19 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്നത്.
6 ലക്ഷം രൂപ ചെലവില്‍ 6 സ്‌കൂളുകളിലാണ് ശുചിമുറികള്‍ സ്ഥാപിക്കുന്നത്. പയ്യനെടം ജി.എല്‍.പി സ്‌കൂള്‍, പാലക്കാഴി എ.എല്‍.പി സ്‌കൂള്‍, പുതൂര്‍ പാലൂരിലെ ജി.യു.പി സ്‌കൂള്‍, ഷോളയൂര്‍ മട്ടത്തുകാട് ഗവ.ട്രൈബല്‍ ഹൈസ്‌കൂള്‍, ഷോളയൂര്‍ കോട്ടമല ജി.എല്‍.പി സ്‌കൂള്‍, കുമരംപുത്തൂര്‍ കാരാപ്പാടം എ.എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ശുചിമുറികള്‍ സ്ഥാപിക്കുന്നത്.
മണ്ഡലത്തിലെ 10 സ്ഥലങ്ങളിലാണ് ശുദ്ധജല കിയോസ്‌കുകള്‍ സ്ഥാപിക്കുന്നത്. എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്, കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്, എ.ഇ.എസ് കല്ലടി കോളജിന് മുന്‍വശം, മണ്ണാര്‍ക്കാട് പ്രൈവറ്റ് ബസ് സ്റ്റാന്റ്, അഗളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കോട്ടത്തറ ട്രൈബല്‍ ആസ്പത്രി, മണ്ണാര്‍ക്കാട് താലൂക്ക് ആസ്പത്രി, അഗളി സാമൂഹ്യ ആരോഗ്യ കേന്ദ്രം, കോട്ടത്തറ ആരോഗ്യമാതാ ഹൈസ്‌കൂളിന് മുന്‍വശം എന്നിവിടങ്ങളില്‍ കുടിവെളളം ലഭ്യമാക്കും.
പാചക പുര നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് 10 ലക്ഷം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്. സൗത്ത് കോട്ടോപ്പാടം എ.എം.എല്‍.പി സ്‌കൂള്‍, പുറ്റാനിക്കാട് വി.എ.എല്‍പി സ്‌കൂള്‍, തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്‌കൂള്‍, മണ്ണാര്‍ക്കാട് എം.ഇ.എസ് എച്ച്.എസ്.എസ്, നെല്ലിപ്പുഴ ദാറുന്നജാത്ത് എച്ച്.എസ്.എസ്, കുമരംപുത്തൂര്‍ കല്ലടി എച്ച്.എസ്.എസ്, തെങ്കര ചേറുംകുളം എ.എല്‍.പി സ്‌കൂള്‍, കളളമല സെന്റ് സ്റ്റീഫന്‍ എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പാചക പുര നിര്‍മിക്കും.
മണ്ഡലത്തില്‍ 13 റോഡുകള്‍ക്കാണ് നവീകരണത്തിന് ആസ്തി വികസന ഫണ്ട് അനുവദിച്ചിരിക്കുന്നത്. അലനല്ലൂര്‍ പഞ്ചായത്തിലെ അരിയക്കുണ്ട് - നന്നങ്ങാടിക്കുന്ന് റോഡ് - 25 ലക്ഷം, ചളവ - താണിക്കുന്ന് റോഡ് - 20 ലക്ഷം, നെല്ലൂര്‍പ്പുളളി - വെളളിയാര്‍പ്പുഴ റോഡ് - 10 ലക്ഷം, കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ തുറുവതോട് - അരിയൂര്‍ തോട് റോഡ് - 14 ലക്ഷം, കാളംപറമ്പ് - തെയ്യേട്ടുചിറ റോഡ് - 14 ലക്ഷം, കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പുതുക്കുടി- പുല്ലൂനി റോഡ് - 10 ലക്ഷം, പച്ചേരിക്കുന്ന് റോഡ് - 15 ലക്ഷം, നെച്ചുളളി - ആവണക്കുന്ന് റോഡ് - 12.68 ലക്ഷം, മണ്ണാര്‍ക്കാട് നഗരസഭയിലെ പളളിപ്പടി - നായാടിക്കുന്ന് സ്റ്റേഡിയം റോഡ് - 30 ലക്ഷം, ഗോവിന്ദപുരം - ശാന്തിനഗര്‍ റോഡ് - 19 ലക്ഷം, തെങ്കര ഗ്രാമപഞ്ചായത്തിലെ ജവഹര്‍ നഗര്‍ കനാല്‍ റോഡ് - 20 ലക്ഷം, കൈതച്ചിറപളളി - പുഴ റോഡ് - 25 ലക്ഷം, ഷോളയൂര്‍ ഗ്രാമപഞ്ചായത്തിലെ കോട്ടത്തറ വലയര്‍ കോളനി റോഡ് - 30 ലക്ഷം എന്നിങ്ങനെയുളള റോഡുകളാണ് നവീകരിക്കുക.
20 പ്രദേശങ്ങളില്‍ എല്‍.ഇ.ഡി സോളാര്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്ന പദ്ധതിയും ഈ വര്‍ഷം നടപ്പാക്കുന്നുണ്ട്. മണ്ണാര്‍ക്കാട് നഗരസഭയില്‍ മുക്കണ്ണം പാലത്തിന് സമീപം, നമ്പിയംകുന്ന്, അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ കൊടിയംകുന്ന്, പാലക്കാഴി, കോട്ടോപ്പാടം പഞ്ചായത്തില്‍ ആര്യമ്പാവ് റോഡ്, മേലെ അരിയൂര്‍, കണ്ടമംഗലം, കൊമ്പം, അമ്പലപ്പാറ ആദിവാസി കോളനി, കുമരംപുത്തൂര്‍ പഞ്ചായത്തില്‍ രണ്ടാം മൈല്‍, മൈലാമ്പാടം, തെങ്കര പഞ്ചായത്തില്‍ കൈതച്ചിറ, തെങ്കര ഗവ. ഹൈസ്‌കൂളിന് മുന്‍വശം, അഗളി പഞ്ചായത്തില്‍ നക്കുപ്പതി പിരിവ്, ധോണിഗുണ്ട്, അട്ടപ്പാടി ചുരം പത്താം വളവ്, കളളമല, പുതൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇലച്ചിവഴി, ചാവടിയൂര്‍, ഷോളയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഗോഞ്ചിയൂര്‍ ഊര് തുടങ്ങിയ പ്രദേശങ്ങളിലാന് തെരുവ് വിളക്കുകള്‍ സ്ഥാപിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."