റമദാന് ജീവിതക്രമീകരണത്തിന് പദ്ധതി തയാറാക്കേണ്ട മാസം: കോഴിക്കോട് ഖാസി
തിരൂരങ്ങാടി: ആത്മീശുദ്ധീകരണത്തിലൂടെ വിശ്വാസി ജീവിതരീതിയും ഭാവിപദ്ധതിയും ആസൂത്രണം ചെയ്യാന്‍ അവസരമൊരുക്കുന്ന മാസമാണ് റമദാനെന്നു കോഴിക്കോട് ഖാസിയും ദാറുല്‍ഹുദാ വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി. ദാറുല്‍ഹുദാ പൂര്‍വവിദ്യാര്‍ഥി സംഘടന ഹാദിയ സംഘടിപ്പിക്കുന്ന നാലാമതു റമദാന് പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എം സൈദലവി ഹാജി കോട്ടക്കല്‍ അധ്യക്ഷനായി. മുസ്തഫ ഹുദവിയുടെ പ്രഭാഷണ സി.ഡി ചെറീത് ഹാജി വേങ്ങരയ്ക്കു നല്കി ജമലുല്ലൈലി തങ്ങള്‍ പ്രകാശനം ചെയ്തു ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, സി. യൂസുഫ് ഫൈസി മേല്‍മുറി, അലി മൗലവി ഇരിങ്ങല്ലൂര്‍, ഹംസ ഹാജി മൂന്നിയൂര്‍, മുക്ര അബൂബക്കര്‍ ഹാജി സംബന്ധിച്ചു. മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി.
ഇന്നു സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇമാമുനാശ്ശാഫിഈ: ജ്ഞാനിയുടെ ജീവിതം എന്ന വിഷയത്തില്‍ മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. ശനിയാഴ്ച സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും. ഞായറാഴ്ച സമാപന സമ്മേളനവും പ്രാര്‍ഥനയും നടക്കും. സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."