മങ്കട വെള്ളിലയില്‍ റോഡപകടങ്ങള്‍ വര്‍ധിക്കുന്നു
മങ്കട: അരീക്കോട് -തിരൂര്‍ക്കാട് സംസ്ഥാനപാതയില്‍ മങ്കട പൊലിസ് സ്റ്റേഷന് പരിധിയില്‍ വെള്ളിലയില്‍ റോഡപകടങ്ങള്‍ വര്‍ധിക്കുന്നു.
കഴിഞ്ഞ ദിവസം മദ്റസ വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷയില്‍ ടിപ്പര്‍ ലോറി പാഞ്ഞു കയറി പള്ളിപ്പുറം സ്വദേശികളായ ഡ്രൈവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഗുരുതരമായി പരുക്കേറ്റു. വെള്ളില നെരവില് കൂട്ടിലങ്ങാടി ഭാഗത്തേക്ക് തിരിയുന്ന ഭാഗത്താണ് അപകടം പതിവാകുന്നത്. സംസ്ഥാനപാത കയറ്റവും ഇറക്കവും സംഗമിക്കുന്ന ഉയര്‍ന്ന കൂട്ടിലങ്ങാടി റോഡ് തുടങ്ങുന്ന ഭാഗത്ത് ഗതാഗത നിയന്ത്രണത്തിനു സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല. മങ്കട പൊലിസ് വാഹനങ്ങള്‍ പരിശോധന നടത്തുന്നെങ്കിലും ബൈക്ക് യാത്രികരിലും ചെറുവാഹനങ്ങളിലും ഒതുങ്ങുന്നതാണ് പതിവ്. നിയമലംഘനം നടത്തി ചീറിപ്പായുന്ന ടിപ്പര്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്കെതിരേ നടപടിയെടുക്കാത്തതില്‍ വ്യാപകമായ പരാതിയും ഉയരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."