HOME
DETAILS
MAL
ജവാന്റെ ഭാര്യയ്ക്കു ജോലി; സമരവുമായി വിമുക്തഭടന്മാര്
backup
October 09 2018 | 06:10 AM
കണ്ണൂര്‍: 2016ല്‍ പാക് ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കണ്ണൂര്‍ സ്വദേശി നായ്ക് സി. രതീശന്റെ ഭാര്യ ജ്യോതി കൃഷ്ണകുമാറിനു രണ്ടു വര്‍ഷമായിട്ടും ജോലി നല്‍കാത്തതില്‍ പ്രതിഷേധിച്ച് നാഷണല്‍ എക്സ് സര്‍വിസ് മെന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തി. സംസ്ഥാന ജനറല്‍സെക്രട്ടറി വിജയന് പറാലി ഉദ്ഘാടനം ചെയ്തു.
ജ്യോതിക്ക് ഇനിയും ജോലി നിഷേധിച്ചാല്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ നിരാഹാര സമരമടക്കമുള്ള സമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാപ്രസിഡന്റ് ടി.ഡി ജോണ്‍ അധ്യക്ഷനായി. പി.കെ ദിനേശന്, പി.ആര് രാജന്, പി. സുകുമാരന്‍, സുരേന്ദ്രന് വടവതി, സിറിയക് ജോസഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."