വ്യാപാരി സമിതി സമരം ഒന്നുമുതല്‍
കണ്ണൂര്‍: വികസനത്തിന്റെ പേരില്‍ ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികളെ സംരക്ഷിക്കാന്‍ നിയമനിര്‍മാണം നടത്തുക, നഷ്ടപരിഹാരം പത്തുലക്ഷം രൂപ നല്‍കുക, ബദല്‍ സംവിധാനം ഉറപ്പാക്കുക, വ്യാപാരികളുടെ ബാങ്ക് വായ്പയ്ക്കു മൊറൊട്ടോറിയം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അനിശ്ചിതകാല സമരം നടത്തുന്നു. നവംബര്‍ ഒന്നുമുതല്‍ കലക്ടറേറ്റിനു മുന്നില്‍ സമരം ആരംഭിക്കും.
ദേശീയപാതാ വികസനവും വിമാനത്താവള റോഡ് വികസനവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിനു വ്യാപാരികളെയാണ് ഒഴിപ്പിക്കുന്നത്. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 1100 വ്യാപാരികളാണു തെരുവധാരമാകുന്നത്. ഒഴിപ്പിക്കുന്ന വ്യാപാരികള്‍ക്കു ബദല്‍ സംവിധാനവും നഷ്ടപരിഹാരവും നല്‍കണമെന്ന് ആവശ്യപ്പെട്ട് 15 വര്‍ഷമായി സമിതി നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ നടത്തിയിട്ടുണ്ട്.
നഷ്ടപരിഹാരം നല്‍കാമെന്ന് ദേശീയപാതാ അതോറിറ്റി പ്രഖ്യാപിച്ചിരുന്നെങ്കിലും കെട്ടിട ഉടമകള്‍ക്കു മാത്രമാണു നഷ്ടപരിഹാരം നല്‍കുന്നതെന്നും ജില്ലാ സെക്രട്ടറി വി. ഗോപിനാഥ്, ചാക്കോ മുല്ലപ്പള്ളി, എം.എ ഹമീദ് ഹാജി, പി. വിജയന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."