'102 ആംബുലന്‍സ് ' പദ്ധതി ജില്ലയിലും പദ്ധതി നടപ്പിലാക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച്
മലപ്പുറം: ജില്ലാപഞ്ചായത്തും ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് 102 ആംബുലന്‍സ് പദ്ധതി ജില്ലയില്‍ നടപ്പിലാക്കും. ജില്ലയിലെ എല്ലാ ആശുപത്രികളുടെയും സഹകരണത്തോടെയാണ് പരിപാടി നടത്തുക. ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന 'ഏഞ്ചല്‍സ് ' എന്ന സംഘടനയുടെ സഹകരണം ഇതിനായി ഉപയോഗിക്കും.
അപകടത്തില്‍പെടുന്നവരെ ജി.പി.എസ് സംവിധാനമുപയോഗിച്ച് അഞ്ചു മിനിറ്റിനുള്ളില്‍ ആംബുലന്‍സില്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുകയെന്നതാണ് ലക്ഷ്യം. സാമൂഹ്യരംഗത്ത് ഇടപെടാന്‍ കഴിയുന്ന വിദഗ്ധ പരിശീലനം ലഭിച്ച ആളുകളെ ഇതിനായി പ്രയോജനപ്പെടുത്തും. ഇത്തരക്കാരെ കണ്ടെത്തി അടിയന്തിര ശുശ്രൂഷാരംഗത്തു പ്രത്യേക പരിശീലനം നല്‍കും. രണ്ടാഴ്ചയ്ക്കകം പദ്ധതി തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.
ഇതിനായി ഗ്രാമപഞ്ചായത്തുകളില്‍നിന്നു വാര്‍ഡുതലത്തില്‍ പത്തു പേരെവീതം പരിശീലനം നല്‍കി പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കും. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കു നാലു സ്ഥലങ്ങളിലായി ഒരു ദിവസത്തെ പരിശീലനം നല്‍കി.
ഇതുസംബന്ധിച്ച് ജില്ലാപഞ്ചായത്തില്‍ ചേര്‍ന്ന യോഗം പ്രസിഡന്റ് എ.പി ഉണ്ണിക്യഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കലക്ടര്‍ അമിത് മീണ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, ജില്ലാപഞ്ചായത്തംഗം സലീം കുരുവമ്പലം, ഏഞ്ചല്‍സ് എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ എം.കെ ബിജു, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന, ഡോ. ഷിബുലാല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."