ദേശീയപാത വികസനം: റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു
മലപ്പുറം: ദേശീയപാത വികസനത്തിനു ബന്ധപ്പെട്ട കണ്‍സള്‍ട്ടന്‍സി തയാറാക്കിയ രൂപരേഖയില്‍ നിര്‍ദേശങ്ങളും ആവശ്യങ്ങളും ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കായി സര്‍ക്കാരിനു കൈമാറിയതായി ജില്ലാ കലക്ടര്‍ അമിത് മീണ. കണ്‍സള്‍ട്ടന്‍സി നിര്‍ദേശിച്ച രൂപരേഖയില്‍ രണ്ടിടത്തു മാത്രമാണ് ജില്ലാ ഭരണകൂടം ജനപ്രതിനിധികളുടെ ആവശ്യപ്രകാരം മാറ്റം ആവശ്യപ്പെട്ടിരിക്കുന്നത്.
ദേശീയപാത ഇടിമൂഴിക്കല്‍ ഭാഗത്തു പടിഞ്ഞാറ് 500 മീറ്റര്‍ മാറി സമാന്തര പാതയാണ് ഉദ്ദേശിച്ചിരുന്നത്.
എന്നാല്‍, ഇവിടെ ജനസാന്ദ്രത കൂടിയതിനാല്‍ പൊതുജനങ്ങളുടെ പ്രതിഷേധത്തിനു കാരണമാകുമെന്നും പാതയുടെ ദിശാമാറ്റം ആവശ്യമില്ലെന്നും ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു.
കൊളപ്പുറം ഭാഗത്ത് 400 മീറ്റര്‍ ദൂരത്തേക്കുള്ള മാറ്റവും ഉദ്ദേശിച്ചിരുന്നു.
ഇവിടെയും മാറ്റം വേണ്ടെന്നു ജനപ്രതിനിധികളുടെ വികാരം ദേശീയപാതാ വിഭാഗത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, അന്തിമ തീരുമാനം ദേശീയപാതാ വിഭാഗത്തിന്റേതായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."