ജിദ്ദ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കെട്ടിടം സംരക്ഷിക്കാന്‍ അവസാന ശ്രമം
റിയാദ്: ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ കെട്ടിടം ഒഴിവാക്കി കോടതി വിധി വന്നതിനെ തുടര്‍ന്ന് ദുരിതത്തിലായ വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കാതെ കെട്ടിടം തിരിച്ചെടുക്കാന്‍ അവസാന വട്ട ശ്രമം.
കോടതി വിധി പ്രകാരം ഇന്നാണ് കെട്ടിടം ഒഴിവാക്കേണ്ട അവസാന ദിവസം. കാല്‍നൂറ്റാണ്ട് കാലം ഉപയോഗിച്ചിരുന്ന കെട്ടിടം നില നിര്‍ത്താനുള്ള ശ്രമവുമായി രക്ഷിതാക്കളും സന്നദ്ധ സംഘടനകളും രംഗത്തുണ്ടെങ്കിലും കോടതി വിധിയിലുള്ള വലിയ പണം കണ്ടെത്താന്‍ കഴിയാത്തത് പ്രതിസന്ധി തീര്‍ക്കുണ്ട്.
രക്ഷിതാക്കളും കുട്ടികളും 'സേവ് ഇന്ത്യന്‍ സ്‌കൂള്‍' കാമ്പയിനുമായി സജീവമായി രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തില്‍ എംബസിയും ശക്തമായി രംഗത്തുണ്ടെങ്കിലും രമ്യമായ പരിഹാരം സാധ്യമായിട്ടില്ല.
കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍ ഇന്ത്യന്‍ സ്‌കൂളിനെ രക്ഷിക്കാന്‍ എംബസി അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ചെയ്ത ട്വീറ്റ് ഇവര്‍ക്ക് ആവേശം പകര്‍ന്നിരിക്കുകയാണ്. വ്യവസായ പ്രമുഖരെ മുന്‍ ശ്രമവും .ശക്തമാക്കിയിട്ടുണ്ട്.
സ്‌കൂള്‍ കെട്ടിടം തിരിച്ചു പിടിക്കണമെന്നാവശ്യപ്പെട്ടുള്ള ഓണ്‍ലൈന്‍ പരാതിയില്‍ ഒപ്പുവെക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇന്നലെ രാവിലെ വിദ്യാര്‍ഥികള്‍ തുടക്കമിട്ട ഓണ്‍ലൈന്‍ പരാതിയില്‍ ഇതിനകം അയ്യായിരത്തോളം പേര്‍ ഒപ്പിട്ടു.
സ്‌കൂള്‍ തുടരണമെങ്കില്‍ ഒരു കോടി റിയാല്‍ പ്രതിവര്‍ഷ വാടക വേണം എന്നായിരുന്നു ബല്‍ഖുറാമിന്റെ ആവശ്യം. ചര്‍ച്ചകളിലൂടെ ഇത് അമ്പത്തിയഞ്ച് ലക്ഷം വരെയെത്തി.
എന്നാല്‍ മാനേജിംഗ് കമ്മിറ്റിയെയും പ്രിന്‍സിപ്പാളിനെയും പിരിച്ചു വിട്ടതിനാല്‍ ഇതുസംബന്ധമായ തുടര്‍ ചര്‍ച്ചകള്‍ ഉണ്ടായില്ല. എംബസിയധികൃതരുടെ ഭാഗത്ത് നിന്ന് വേണ്ടത്ര ഇടപെടല്‍ ഉണ്ടായതുമില്ല.
അതോടെ സ്‌കൂള്‍ കെട്ടിടം ഈ മാസം ഒമ്പതിന് മുമ്പ് ഒഴിയാന്‍ കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ കെട്ടിടമുടമയായ ബല്‍ഖുറാം ആവശ്യപ്പെട്ടു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചകള്‍ ഒന്നും ഫലം കാണാത്തതിനെ തുടര്‍ന്നാണ് ആറായിരത്തോളം ആണ്‍കുട്ടികള്‍ പഠിക്കുന്ന കെട്ടിടം ഒഴിയാനുണ്ടായ സാഹചര്യമുണ്ടായത്.
1994ല്‍ ആണ് ജിദ്ദയിലെ ഇന്ത്യക്കാര്‍ മുന്‍കയ്യെടുത്തു ഹയരിഹാബില്‍ ഇന്ത്യന്‍ സ്‌കൂളിനുള്ള ഭൂമി വാങ്ങി കെട്ടിടം പണിയുന്നത്. ഇതാണ് ഇപ്പോള്‍ കോടതി കയറി ഒടുവില്‍ സ്‌കൂളിന് നഷ്ടമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."