HOME
DETAILS

നീണ്ടകര ബിവറേജിനെതിരേയുള്ള സമരത്തില്‍ സംഘര്‍ഷം

  
backup
May 31 2017 | 20:05 PM

%e0%b4%a8%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%95%e0%b4%b0-%e0%b4%ac%e0%b4%bf%e0%b4%b5%e0%b4%b1%e0%b5%87%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87%e0%b4%af%e0%b5%81


ചവറ: നീണ്ടകരയിലെ ബിവറേജ് ഔട്ട്‌ലറ്റ് തുറന്നതുമായി ബന്ധപ്പെട്ട സമരം സംഘര്‍ഷത്തില്‍ കലാശിച്ചു. ഔട്ട്‌ലറ്റിനു മുന്നില്‍ സമരം നടത്തിയ പ്രതിഷേധക്കാര്‍ ചവറ എം.എല്‍.എ എന്‍. വിജയന്‍ പിള്ളയുടെ വീട് ഉപരോധിച്ചു. തുടര്‍ന്നു സമരക്കാരെ പൊലിസ് അറസ്റ്റു ചെയ്തു നീക്കി. പ്രതിഷേധവുമായി തടിച്ചു കൂടിയ സമരാനുകൂലികള്‍ ദേശീയപാത ഉപരോധിച്ചു. പൊലിസ് ബലപ്രയോഗത്തിനിടെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പരുക്കേറ്റു. പൊലിസിന്റെ അക്രമത്തില്‍ പ്രതിഷേധിച്ച് ചവറയില്‍ ഇന്ന് ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിക്കും. ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു സംഭവങ്ങള്‍ക്ക്  തുടക്കം. നീണ്ടകര വെളിത്തുരുത്തില്‍ ബിവറേജ് ഔട്ട്‌ലറ്റ് തുറന്ന് പ്രവര്‍ത്തിക്കുന്നതറിഞ്ഞാണ് സ്ത്രീകളെയും കുട്ടികളെയും സംഘടിപ്പിച്ചു സമരമുന്നണി ഔട്ട്‌ലറ്റിലേക്ക് എത്തിയത്.
മുദ്രാവാക്യം വിളികളോടെ എത്തിയ സമരക്കാരെ ചന്ദ്രവിലാസം പാലത്തില്‍ ചവറ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം തടഞ്ഞു. ഇതിനിടയില്‍ ഔട്ട്‌ലറ്റ് വഴി മദ്യ വിതരണം തുടങ്ങിയതോടെ സമരക്കാരും പൊലിസും തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കരുനാഗപ്പള്ളി എ.സി.പി ശിവപ്രസാദിന്റെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹമുണ്ടായിരുന്നെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കിയില്ല. ഇതിനിടയില്‍ പാതയോരത്തെ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുവാന്‍ ഹൈക്കോടതി ഉത്തരവ് വന്നതോടെ സമരം അവസാനിപ്പിച്ച് പിരിഞ്ഞ സമരക്കാര്‍ 11.45ഓടെ അപ്രതിക്ഷിതമായി എം.എല്‍.എയുടെ വീട് ഉപരോധിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ വാഹനങ്ങളില്‍ എത്തിയ  നൂറ് കണക്കിന് ആള്‍ക്കാര്‍ എം.എല്‍ എ യുടെ വീട്ടിലെ സിറ്റൗട്ടില്‍ കയറി മുദ്രാവാക്യം വിളികളോടെ ഇരുപ്പുറപ്പിക്കുകയായിരുന്നു.
സംഭവമറിഞ്ഞ്  എത്തിയ പൊലിസ് ഉപരോധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ കൂട്ടാക്കിയില്ല. ഇതോടെ കൂടുതല്‍ പൊലിസ് സ്ഥലത്തെത്തി. ഒടുവില്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ ബലപ്രയോഗത്തിലൂടെ പൊലിസ് അറസ്റ്റു ചെയ്തു നീക്കി. അറസ്റ്റു ചെയ്യാനുള്ള ശ്രമത്തിനിടെയാണ് സ്ത്രീകള്‍ ഉള്‍പ്പടെ 4 പേര്‍ക്ക് പരുക്കേറ്റത്. പ്രതിഷേധം ശക്തമായതോടെ പൊലിസ് ചെറിയ രീതിയില്‍ ലാത്തി വീശി.  ലാത്തിച്ചാര്‍ജ്ജിനിടയില്‍ പരിമണം തൈമൂട്ടില്‍ തെക്കതില്‍ അജയ്( 16)ന് കൈക്ക് പരുക്കേറ്റു. സമരക്കാരെ പൊലിസ് അറസ്റ്റു ചെയ്തതറിഞ്ഞ്  കോണ്‍ഗ്രസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ സംഘടിച്ച് ചവറ സ്റ്റേഷനിലെത്തിയതോടെ രംഗം കൂടുതല്‍ വഷളായി. അറസ്റ്റു ചെയ്തവരെ ചവറ കൂടാതെ കരുനാഗപ്പള്ളി, തെക്കുംഭാഗം സ്റ്റേഷനുകളിലാണ് എത്തിച്ചത്. ഇതോടെ പ്രവര്‍ത്തകരെ മുഴുവന്‍ ചവറയില്‍ എത്തിക്കണമെന്നാവശ്യപ്പെട്ട്  സ്റ്റേഷനില്‍ തടിച്ചുകൂടിയവര്‍ ബഹളമുണ്ടാക്കി.
സംഭവമറിഞ്ഞ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി സ്‌റ്റേഷനിലെത്തി. അകത്ത് എം.പിയുമായി ചര്‍ച്ച നടക്കുന്നതിനിടയില്‍ പുറത്ത് നിന്ന പ്രതിഷേധക്കാര്‍ ദേശീയപാത ഉപരോധിച്ചതോടെ പ്രശ്‌നം കൂടുതല്‍ വഷളായി. സമരക്കാരെ മാറ്റി പൊലിസ് വാഹനങ്ങള്‍ കടത്തിവിടാന്‍ ശ്രമിച്ചതോടെ ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളും നടന്നു. ഒടുവില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എത്തിയാണ് സമരക്കാരെ പിന്തിരിപ്പിച്ചത്. ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ, ആര്‍.എസ്.പി. ജില്ലാ സെക്രട്ടറി ഫിലിപ്പ് കെ. തോമസ്, ബി.ജെ.പി ജില്ലാ പ്രസിഡണ്ട് ഗോപിനാഥ് എന്നിവര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് ജനകീയ മുന്നണി നേതാക്കളുമായി ഇവര്‍ നടത്തിയ ചര്‍ച്ചയില്‍ പൊലിസ് അതിക്രമത്തിനെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
സമരക്കാരെ ക്രൂരമായി മര്‍ദ്ദിച്ച  പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച്  ഇന്ന് ചവറ നിയോജക മണ്ഡലത്തില്‍ ജനകീയ മുന്നണി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വാഹനങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതിനിടയില്‍ എന്‍ വിജയന്‍ പിള്ള എം.എല്‍.എയുടെ വീടിനു നേരെ ബി.ജെ.പിയും യു.ഡി.എഫും അതിക്രമം നടത്തിയെന്നാരോപിച്ച്  ചവറയില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  13 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago