മാറ്റങ്ങളുടെ വഴിയില്‍ പുതിയ അധ്യയനവര്‍ഷം
കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യത്തിനും അക്കാദമിക് അന്തരീക്ഷത്തിനും ഏറെ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ അധ്യയന വര്‍ഷത്തെ ജില്ല വരവേല്‍ക്കുന്നത്. പഠന പ്രവര്‍ത്തനത്തിന്റെ നിലവാരം ഉയര്‍ത്തുംവിധം വിവര സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായാണ് അവധിക്കാല അധ്യാപക പരിശീലനം നടത്തിയത്. എല്ലാ കുട്ടികള്‍ക്കും പാഠപുസ്തകവും യൂണിഫോമും വിതരണം ചെയ്തു.
മഴക്കൊയ്ത്ത് ഉത്സവത്തിന്റെ ഭാഗമായി സ്കൂളുകളില്‍ മഴക്കുഴികള്‍ സ്ഥാപിക്കുന്ന ജോലികള്‍ നടന്നുവരുന്നു. ജൈവ വൈവിധ്യോദ്യാനം, ശിശുസൗഹൃദ ക്ലാസ് മുറികള്‍, ക്ലാസ് ലൈബ്രറികള്‍, ലേണിങ് സെന്ററുകള്‍ തുടങ്ങിയവ ആരംഭിച്ചു. എല്ലാ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള രീതിയില്‍ വിദ്യാലയങ്ങളെ സാമൂഹ്യ പങ്കാത്തിത്തത്തോടുകൂടി മികവിലേക്കെത്തിക്കുന്നതിന് ലക്ഷ്യമിട്ടാണ് പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."