സമസ്ത ശരീഅത്ത് സമ്മേളനം: 10 ലക്ഷം ഒപ്പുകളിട്ട ഭീമ ഹരജി രാഷ്ട്രപതിക്ക് സമര്‍പ്പിക്കും
കോഴിക്കോട്: ഒക്ടോബര്‍ 13 ശനിയാഴ്ച്ച കോഴിക്കോട്ട് നടക്കുന്ന സമസ്ത ശരീഅത്ത് സമ്മേളനത്തിന്റെ ഭാഗമായി 10 ലക്ഷം ആളുകള്‍ ഒപ്പിട്ട ഭീമ ഹരജി രാഷ്ട്രപതിക്ക് സമര്‍പ്പിക്കും. ഒക്ടോബര്‍ 12 ന് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ആചരിക്കുന്ന ശരീഅത്ത് ഡേയുടെ ഭാഗമായിട്ടാണ് ഒപ്പുശേഖരണം നടക്കുന്നത്. വെള്ളിയാഴ്ച സംസ്ഥാനത്തെ പതിനായിരത്തോളം വരുന്ന ജുമഅ മസ്ജിദുകളില്‍ നിന്നാണ് ഒപ്പുകള്‍ ശേഖരിക്കുന്നത്. ഇതോടനുബന്ധിച്ചു് പള്ളികളില്‍ ശരീഅത്ത് പ്രഭാഷണവും നടക്കും. വിദേശ രാജ്യങ്ങളിലും ഒപ്പു ശേഖരണം നടക്കുന്നുണ്ട്.
2018 സെപ്റ്റംബര്‍ 19 ന് രാഷ്ട്രപതി ഇറക്കിയ മുത്തലാഖ് ഓഡിഡന്‍സ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഭീമ ഹരജി നല്‍കുന്നത്. മുസ്്‌ലിം സമുദായത്തിന്റെ മൗലികാവകാശങ്ങള്‍ നിഷേധിക്കുന്ന മുത്തലാഖ് ഓര്‍ഡിനന്‍സ് വിവാഹ മോചനത്തെ ക്രിമിനല്‍ കേസായിട്ടാണ് കാണുന്നത്. കൂടാതെ സ്വര്‍വഗരതി, വിവാഹേതര ലൈംഗിക ബന്ധം, പള്ളികളുടെ സാധുത ചോദ്യം ചെയ്യുന്ന വിധി എന്നിവയിലുള്ള ആശങ്കയും ഹരജിയിലൂടെ രാഷ്ട്രപതിയെ അറിയിക്കും.
രാഷ്ട്രപതിക്കു നല്‍കുന്ന ഹരജിയിലെ ആമുഖം:
Samastha Kerala Jamiathul Ulema's Memorandum to Your Excellency President of India
We, the undersigned, the followers of Samastha Kerala Jamiathul Ulema (Estd. In 1925), are appealing to your Excellency President of India to withdraw the Muslim Women (Protection of Rights on Marriage) Ordinance 2018, which was promulgated on 19. 09. 2018 as it will cause more damage to the Muslim community in India. The fundamental rights of Muslims in India are being trampled by criminalizing the Triple Talaq by this ordinance. Hence your Excellency is hereby humbly requested to withdraw this ordinance immediately.
And also we express our regret on the verdicts of Supreme Court in the matter of the essentiality of mosque for the prayer, consensual adult gay sex and the adultery.
With Regards
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."