മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ക്കുള്ള നിരക്കുകള്‍ വര്‍ധിപ്പിച്ചു
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ക്കുള്ള നിരക്കുകള്‍ വര്‍ധിപ്പിച്ചു. അഞ്ച് രൂപ മുതല്‍ അന്‍പത് രൂപ വരെ വര്‍ധിപ്പിച്ചുകൊണ്ടുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറങ്ങി.
ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന് തുടങ്ങി 54 സേവനങ്ങള്‍ക്കാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. സേവനങ്ങള്‍ക്കുള്ള നിരക്കുകള്‍ നിലവിലുള്ളതില്‍നിന്ന് അഞ്ച് ശതമാനമെങ്കിലും എല്ലാ വകുപ്പുകളും വര്‍ധിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വര്‍ധന. ഫീസ് വര്‍ധനവിലൂടെ ഈ വര്‍ഷം 4700 കോടി രൂപയാണ് മോട്ടോര്‍ വാഹന വകുപ്പ് ലക്ഷ്യമിടുന്നത്.
പുതിയ വാഹനങ്ങള്‍ക്കുള്ള രജിസ്ട്രേഷന് ഉള്‍പ്പെടെയുള്ള നിരക്കുകള്‍ കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ പത്തിരട്ടി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള നിരക്കുകള്‍ ഈടാക്കുമ്പോഴാണ് സംസ്ഥാനത്തിന്റെകൂടി വര്‍ധന. കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ വര്‍ധനക്കെതിരേ മോട്ടോര്‍ തൊഴിലാളികളുടെ സംയുക്ത സമര സമിതി അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത് സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."