ശബരിമലയില്‍ പഴുതടച്ച സുരക്ഷാ സംവിധാനം ഒരുക്കാന്‍ പൊലിസ്
തിരുവനന്തപുരം: സുപ്രിംകോടതി വിധിക്കു ശേഷമുള്ള ആദ്യ പ്രതിമാസ പൂജയ്ക്കായി നടതുറക്കാന്‍ ഒരാഴ്ചമാത്രം ശേഷിക്കെ ശബരിമലയില്‍ പഴുതടച്ച സുരക്ഷാ സംവിധാനം ഒരുക്കാന്‍ പൊലിസ്.
നിലവില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടുള്ള സുരക്ഷയാകും ഒരുക്കുക. പമ്പയിലും സന്നിധാനത്തും കൂടുതല്‍ പൊലിസിനെ വിന്യസിക്കും. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലും റോഡിലും 500 ലധികം വനിതാ പൊലിസുദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കുണ്ടാകും.
പത്തനംതിട്ട ബസ് സ്റ്റേഷന്‍, ടൗണ്‍, റാന്നി, വടശേരിക്കര, എരുമേലി, ളാഹ എന്നിവിടങ്ങളിലെല്ലാം നിരീക്ഷണം ശക്തമാക്കും. ബാരിക്കേഡുകള്‍, ജലപീരങ്കി തുടങ്ങിയ സംവിധാനങ്ങളോടെ സായുധ പൊലിസിനെയും നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ മുന്‍കരുതലായി ക്രമീകരിക്കും.
ആവശ്യമെന്നു കണ്ടാല്‍ മറ്റു ജില്ലകളില്‍നിന്നു കൂടുതല്‍ പൊലിസെത്തും. പമ്പ മുതല്‍ സന്നിധാനംവരെ ഫൂട്ട്പട്രോളിങിനു പുറമേ പ്രധാനപോയിന്റുകളിലെല്ലാം പിക്കറ്റും ക്രമീകരിക്കും.
വനത്തിനുള്ളിലേക്കുള്ള ഇടവഴികളെല്ലാം ബന്തവസ് ചെയ്യും. ഡ്രോണ്‍ കാമറ ഉള്‍പ്പെടെ സജ്ജീകരിക്കും. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും.
പമ്പയിലെ ഗാര്‍ഡ് റൂമില്‍ കൂടുതല്‍ വനിതാ പൊലിസുകാരെ നിയോഗിക്കും. റേഞ്ച് ഐ.ജി മനോജ് എബ്രഹാമിനാണ് സുരക്ഷാച്ചുമതല. തുലാമാസ പൂജയ്ക്ക് നട തുറക്കുന്നതിനു മുമ്പ് ഐ.ജിയുടെ മേല്‍നോട്ടത്തില്‍ അന്തിമ വിലയിരുത്തല്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."