ക്രൈസ്തവര്‍ക്കെതിരേ ആസൂത്രിത ഗൂഢാലോചനയെന്ന്
കോട്ടയം: ക്രൈസ്തവര്‍ക്കും ക്രൈസ്തവ വിശ്വാസത്തിനും എതിരെ നടക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കാന്‍ വിശ്വാസക്കൂട്ടായ്മ. ക്രൈസ്തവ സംരക്ഷണസമിതി എന്ന പേരിലുള്ള വിശ്വാസക്കൂട്ടായ്മയ്ക്കാണ് ക്രൈസ്തവ വിശ്വാസികള്‍ രൂപം നല്‍കിയത്.
ക്രൈസ്തവസഭകള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങളെക്കുറിച്ചു പഠിക്കാനും തിരുത്തലുകള്‍ നിര്‍ദേശിക്കാനും സമിതിക്കു ലക്ഷ്യമുണ്ട്. എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാലാ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള ക്രൈസ്തവ വിശ്വാസികളാണ് യോഗം ചേര്‍ന്ന് സമിതിക്ക് രൂപം നല്‍കിയത്. വൈദികരുടെയും സഭാനേതൃത്വത്തിന്റെയും പിന്തുണയോടെയാണ് കേരള കത്തോലിക്കരുടെ കേന്ദ്രമായ പാലായില്‍ തുടക്കം കുറിച്ച ക്രൈസ്തവ സംരക്ഷണ സമിതിക്ക് രൂപം നല്‍കിയിരിക്കുന്നത്. പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ യോഗം ഉദ്ഘാടനം ചെയ്തു.
സമിതിയുടെ ചെയര്‍മാനായി ജോസ് തോമസ് നിലപ്പന സെക്രട്ടറിയായി ജേക്കബ് തോമസ് കാഞ്ഞിരത്താനം പി.ആര്‍.ഒ ആയി എബി ജെ. ജോസ് എന്നിവരെയും കമ്മിറ്റിയിലേയ്ക്ക് സെബി പറമുണ്ട, മൈക്കിള്‍ കാവുകാട്ട്, നിര്‍മ്മലാ ജിമ്മി, പ്രൊഫ. ജോസ് മാത്യു, പി.വി. തോമസ് പുളിക്കീല്‍, റോയി മുല്ലക്കര, തോമസ് അരുണാശ്ശേരി, അവിരാച്ചന്‍ തോ ലാനിക്കല്‍, കുര്യാക്കോസ് പടവന്‍, ജോജി കാലടി, അഡ്വ. സന്തോഷ് മണര്‍കാട്, സിറിയക്ക് ചാഴികാടന്‍, ആന്റോ പടിഞ്ഞാറെക്കര, ജോര്‍ജ് ആലുങ്കല്‍ ,ബാബു തോമസ്, കെ.ജെ. ജോണി കടപ്പൂരാന്‍, ലീനാ സണ്ണി, കെ.പി.പോള്‍, ബേബി വള്ളേപ്പള്ളി, ജോജോ കുടക്കച്ചിറ എന്നിവരെയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."